മൂലക്കടവ് റോയൽ മെഡിക്കൽസിൽ നിന്ന് യുവാക്കൾക്ക് വിതരണം ചെയ്യുന്ന മാരക ശക്തിയുള്ള ലഹരി മരുന്നുകൾ പിടിച്ചെടുത്ത്‌ DYFI പ്രവർത്തകർ

മാഹി : മൂലക്കടവിൽ പ്രവർത്തിച്ചുവരുന്ന റോയൽ ഫാർമ എന്ന മെഡിക്കൽ ഷോപ്പിൽ നിന്ന് വീര്യം കൂടിയ ലഹരി മരുന്നുകൾ ഡോക്ടർമാരുടെ കുറിപ്പുകൾ ഇല്ലാതെ കുട്ടികൾക്കും യുവാക്കൾക്കും നിരന്തരം വിൽക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിട്ട് നാളുകളായി പലതവണ പിടിക്കാൻ പോലീസുകാർ ശ്രമിച്ചിട്ടും ഫലം കണ്ടില്ല.പെൺകുട്ടികളടക്കം ഈ കടയിൽ നിന്ന് ലഹരി ഗുളിക വാങ്ങി ശീതള പാനിയത്തിൽ ചേർത്ത് കഴിക്കുന്നത് അടുത്തുള്ള കടക്കാരനും പറയുന്നു. യാദൃശ്ചികമായാണ് ഒരു കുട്ടിയുടെ കൈയിൽ നിന്ന് വീട്ടുകാർ ഈ ഗുളിക കണ്ടെത്തിയത് ഉടനെ വീട്ടുകാർ ഈ വിവരം DYFI പ്രവർത്തകരെ അറിയിക്കുകയായിരുന്നു സ്ഥലത്തെത്തിയ പ്രവർത്തകർ ഒരാളെ ഗുളികക്കായ് അയക്കുകയും ഒരു ഡോക്ടർ കുറിപ്പുമില്ലാതെ കടക്കാർ ഗുളിക കൊടുക്കുകയും ചെയ്തു. കടയിലെ മുഴുവൻ ലഹരി ഗുളികകളും വിപ്പനകാരെയും കൈയോടെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. ഇത്തരത്തിൽ കുട്ടികളെയും യുവാക്കളെയും ലഹരിയുടെ പിടിയിലാക്കുന്ന ഒരു കടയും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും DYFI പ്രവത്തകർ അറിയിച്ചു. കേരളത്തിൽ തൂഫാൻ ശക്തിപ്പട്ടത്തോടെ ലഹരി മാഫിയ സംഘങ്ങൾ പല സിന്തറ്റിക്ക് ലഹരികളും നിരോധിത പുകയില ഉത്പ്പനങ്ങളും വിൽക്കുന്ന കേന്ദ്രമായി മൂലക്കടവ് മാറിയിരിക്കുകയാണ് ഇത്തരത്തിലുള്ള ലഹരി മാഫിയ സംഘങ്ങൾക്ക് എതിരായി ശക്തമായ പ്രതിരോധം തീർക്കുമെന്നും DYFI അറിയിച്ചു