ചാലക്കരയുടെ സമഗ്രമായ വികസനത്തിന്റെ ഒരു രൂപരേഖ CPI(M) ചാലക്കര ബ്രാഞ്ച് പ്രതിനിധികൾ മാഹി MLA ക്ക് സമർപ്പിച്ചു.

ചാലക്കരയുടെ സമഗ്രമായ വികസനത്തിന്റെ ഒരു രൂപരേഖ CPI(M) ചാലക്കര ബ്രാഞ്ച് പ്രതിനിധികൾ   മാഹി MLA ക്ക് സമർപ്പിച്ചു.

ചാലക്കരയിലെ പ്രധാനപ്പെട്ട റോഡുകൾ നവീകരിക്കുന്നതനാവശ്യമായ നടപടികൾ എത്രയും പെട്ടെന്ന് തന്നെ സ്വീകരിക്കണമെന്ന് ബന്ധപെട്ടവർ MLA യെ അറിയിച്ചു.

ചാലക്കര ശ്രീനാരായണ ഏജൻസിയുടെ മുമ്പിൽ നിന്നും ആരംഭിച്ച് മഠത്തിന്റെ മുൻ വശത്തുകൂടി സെന്റ് തെരേസ ഹയർ സെക്കന്ററി സ്കൂൾ വഴി പോളിടെക്നിക്കിന് സമീപം അവസാനിക്കുന്ന റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തികരിക്കണമെന്നും.
മേലന്തൂർ മീത്തൽ മുതൽ ആരംഭിച്ച് താഴെക്കണ്ടി കുനിയിൽ അവസാനിക്കുന്ന റോഡ് നടന്നു പോകാൻ വരെ പറ്റാത്ത അവസ്ഥയാണ്. എത്രയും പെട്ടെന്ന് തന്നെ അതും പൂർത്തീകരിക്കാനുള്ള ശ്രമങ്ങൾ MLAയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.
ചാലക്കര കോ.ഓപ്റേറ്റീവ് ബാങ്കിന് മുൻവശത്ത് നിന്നും അരംഭിച്ച് ബലൂർ താഴെ കുനിയിൽ അവസാനിക്കുന്ന റോഡും, റോഡിന്റെ ഇരു വശത്തേക്ക് പോകുന്ന അനുബന്‌ധ റോഡുകളും താർ ചെയ്യുക.
ചാലക്കര വയലിൽ നിന്നും (റസാക്കിന്റെ  പീടിക) ചെമ്പ്രയിലേക്ക് പോകുന്ന റോഡ് ഉയർത്തി ടാറ് ചെയ്ത് സഞ്ചാരയോഗ്യമാക്കുക.

ശ്രീനാരായണ മഠത്തിന് മുൻമ്പിലുള്ള ഓവുചാലുകൾ ഉയർത്തുക.
പോന്തയാട്ട് ഫാർമ എക്യുപ്മെന്റിസിന് മുൻമ്പിലുള്ള റോഡ് ടാറ് ചെയ്യുക.
MLA റോഡിലേ കുളിർമ ജംഗ്ഷനിലെ രണ്ട് റോഡുകളും ടാറ് ചെയ്യുക.
MLA റോഡിനിരുവശവും കോൺഗ്രിറ്റ് ചെയ്യുക.
ചാലക്കര പി.എം ശ്രീ ഉസ്‌മാൻ സ്കുളിന്റെ സ്റ്റേജിന് മുൻവശമുള്ള സ്ഥലം 
മുകളിൽ ഷീറ്റ് ഇട്ട് കൊണ്ട് പരിപാടികൾ
നടത്താനുള്ള സൗകര്യം ഒരുക്കുക.
ഇത്തരം ആവിശ്യങ്ങളുമായ് MLA യേ സമീപിച്ചപ്പോൾ തന്നാൽ കഴിയുന്ന എല്ലാ ശ്രമങ്ങളും അവരുടെ ഭാഗത്തു നിന്നാണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട്.
മഠത്തിന്റെ മുന്നിലുള്ള റോഡ് നബാർഡിന്റെ ഫണ്ടിലൂടെ പൂർത്തി കരിക്കേണ്ട റോഡായിരുന്നു നിർഭാഗ്യവശാൽ മഴയുടെ പേരും പറഞ്ഞ് വർക്ക് നിർത്തി പോയതാണ്
ടാറിന് വില കൂടിയത് കാരണം ഇനി വർക്ക്  തുടരാൻ പറ്റില്ല എന്നാണ് പറഞ്ഞിരിക്കുന്നത് ആയതിനാൽ ബന്ധപെട്ട അധികാരികളുമായ് ചർച്ച നടത്തി അധിക തുക വച്ചു കൊടുക്കാമെന്ന് പറഞ്ഞിട്ടും കരാറുകാരൻ വർക്ക് തുടരുന്നില്ല എന്നാണ് പറഞ്ഞത്. ഇനിയുള്ള സാധ്യത ഫോർക്ലോസു ചെയ്തു കൊണ്ട്  റീ ടെന്ററിന് ക്ഷണിക്കണം അതിന്റെ ഒരു കാലതാമസമാണ് ഇപ്പോഴുള്ളത് നവംബർ 20 ന് ഉള്ളിൽ  പ്രക്രിയ പൂർത്തീകരിച്ച് ഡിസംമ്പർ രണ്ടാം വാരമാകുമ്പോഴേക്കും വർക്ക് തുടങ്ങാൻ പറ്റുമെന്നാണ്  പോണ്ടിച്ചേരിയിൽ വച്ച് ചീഫ് എഞ്ചിനിയറുമായ് നടത്തിയ ചർച്ചയിൽ തീരുമാനമായതെന്ന്  MLA അറീയ്ക്കുകയുണ്ടായി.