ഒക്ടോബർ 2ന് 'നോ യു.പി.ഐ ഡേ' ;- രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനവുമായി വ്യാപാരികൾ

ഒക്ടോബർ 2ന് 'നോ യു.പി.ഐ ഡേ' ;-  രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനവുമായി വ്യാപാരികൾ

യു.പി.ഐഇടപാടുകളിൽ പുതിയ മെർച്ചന്റ് ഡിസ്കൗണ്ട്റേറ്റ്(MDR)ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ രാജ്യവ്യാപകപ്രതിഷേധത്തിനൊരുങ്ങിവ്യാപാരസംഘടനകൾ. ഇതിന്റെ ഭാഗമായി ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ രാജ്യവ്യാപകമായി 'നോ യു.പി.ഐ ഡേ' ആയി ആചരിക്കാൻമഹാരാഷ്ട്ര ചേംബർ ഓഫ് കൊമേഴ്സ്, ഇൻഡസ്ട്രി ആൻഡ് അഗ്രികൾച്ചർ ഉൾപ്പെടെയുള്ള പ്രമുഖ വ്യാപാരി കൂട്ടായ്‌മകൾ ആഹ്വാനം ചെയ്തു

പ്രതിഷേധത്തിന്റെ ഭാഗമായിരാജ്യവ്യാപകമായി ഒക്ടോബർ 2 ന് കടകളിലെ യു.പി.ഐ ക്യുആർ കോഡുകൾ, ഓൺലൈൻ പേമെന്റ്' ഉപകരണങ്ങൾ,സൗണ്ട് ബോക്സു‌കൾഎന്നിവയെല്ലാംകറുത്തതുണികൊണ്ട്മൂടിവെക്കാനാണ്വ്യാപാരികളുടെതീരുമാനം. അഞ്ഞൂറിലധികം അനുബന്ധസംഘടനകളുംറീട്ടെയിൽവ്യാപാരികൾ, സ്വർണ്ണ വ്യാപാരികൾ, ഭക്ഷ്യഎണ്ണവിതരണക്കാർഎന്നിവരുംഈസമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒക്ടോബർ 15 മുതൽ നിലവിൽവരാനിരിക്കുന്ന യു.പി.ഐപരിഷ്കാരങ്ങൾപിൻവലിക്കണമെന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യം.

പുതിയ നിയമപ്രകാരം 2000രൂപയുടെമുകളിലുള്ളചിലയു.പി.ഐഇടപാടുകൾക്ക് വ്യാപാരികൾ 0.4 ശതമാനം സർവീസ് ചാർജ് നൽകേണ്ടി വരും. ഈചാർജ്തുകപരമാവധി 300 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും, വളരെ കുറഞ്ഞ ലാഭത്തിൽ കച്ചവടം ചെയ്യുന്നവർക്ക് ഇത് വലിയ സാമ്പത്തിക ഭാരമാവുമെന്നാണ് വ്യാപാരികൾചൂണ്ടികാട്ടുന്നത്. അതേസമയം വ്യക്തികൾ തമ്മിൽ നടത്തുന്ന സാധാരണ യു.പി.ഐപണമിടപാടുകൾക്കോ 2000 രൂപയോ അതിൽ താഴെയോ ഉള്ള ചെറുകിട ബിസിനസ് ഇടപാടുകൾക്കോ ഇത് ബാധകമായിരിക്കില്ല. കൂടാതെ മാസം 1 ലക്ഷം രൂപ വരെ മാത്രം ഡിജിറ്റൽ വരുമാനമുള്ള ചെറുകിടകച്ചവടക്കാരെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ വ്യാപിപ്പിക്കാൻ കഠിനമായി ശ്രമിച്ച റീട്ടെയിലർമാരെയും വിതരണക്കാരെയും പുതിയ നികുതിയിലൂടെ ദ്രോഹിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന്വ്യാപാരിസംഘടനകളുടെ ഭാരവാഹികൾ വ്യക്തമാക്കി.സുതാര്യമായഇത്തരംപണമിടപാടുകൾക്ക്ഫീസ്ഏർപ്പെടുത്തുന്നത്ഉപഭോക്താക്കളെയുംകച്ചവടക്കാരെയുംഡിജിറ്റൽഇടപാടുകളിൽ നിന്നും പിന്നോട്ട് നയിക്കുമെന്നും, ക്യാഷ്ലെസ്സ് ഇന്ത്യ പദ്ധതിയെ ഇത് ദോഷകരമായി ബാധിക്കുമെന്നും സംഘടനകൾ ആരോപിക്കുന്നു.