മാഹി മേഖലയിൽ CBSE പത്താം ക്ലാസ് പരീക്ഷയിൽ നൂറുമേനി വിജയം

മാഹി: 2026  സി.ബി.എസ്. ഇ പത്താം ക്ലാസ് പരീക്ഷയിൽ മയ്യഴി വിദ്യാഭ്യാസ മേഖലക്ക് വീണ്ടും ശ്രദ്ധേയമായ നേട്ടം. 
സർക്കാർ വിദ്യാലയങ്ങളിൽ പരീക്ഷ എഴുതിയ മുന്നൂറ്റിമൂന്നു വിദ്യാർത്ഥികളും വിജയിച്ചു.
സർക്കാർ മേഖലയിലെ ജവഹർലാൽ നെഹ്രു ഗവ . ഹയർ സെക്കൻഡറി സ്കൂൾ(78), സി.ഇ. ഭരതൻ ഗവ ഹയർ സെക്കൻഡറി സ്കൂൾ(20),വി.എൻ. പുരുഷോത്തമൻ ഗവ.ഹയർ സെക്കൻഡറി സ്കൂൾ(38), പി. എം. ശ്രീ.ഐ. കെ. കുമാരൻ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ(57),കസ്തൂർബാ ഗാന്ധി ഗവ. ഹൈസ്കൂൾ(78), പി. എം. ശ്രീ.ഉസ്മാൻ ഗവ ഹൈസ്കൂൾ(62) എന്നീ വിദ്യാലയങ്ങളാണ് തുടർച്ചയായി സി.ബി. എസ് . ഇ. പത്താം ക്ലാസ്സ് പരീക്ഷയിൽ നൂറു ശതമാനം വിജയം കരസ്ഥമാക്കി വിദ്യാഭ്യാസ മേഖലക്ക് അഭിമാനത്തിളക്കം നല്കിയത്.
മേഖലയിലെ കേന്ദ്രഗവൺമെൻ്റിനു കീഴിലുള്ള ചെമ്പ്രയിലെ മാഹി പി.എം. ശ്രീ കേന്ദ്രീയ വിദ്യാലയത്തിലും 
പന്തക്കലിലെ മാഹി ജവഹർ നവോദയ വിദ്യാലയത്തിലും സി.ബി.എസ് ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ ഇത്തവണയും  നൂറു ശതമാന വിജയം ഉണ്ടായിട്ടുണ്ട്.

ചിത്രം :
2026 സി.ബി.എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷയിൽ നൂറു ശതമാനം വിജയത്തിൽ പങ്കാളികളായ വിദ്യാരഥികൾ പ്രിൻസിപ്പാൾ എൻ.ഗിനീഷ് കുമാറിനും അധ്യാപകർക്കുമൊപ്പം