മയ്യഴിമേളം സ്‌കൂൾ കലോത്സവം: ഓഫ് സ്റ്റേജ് മത്സരങ്ങൾ നവംബർ 22 ന് ചാലക്കരയിൽ

മയ്യഴിമേളം സ്‌കൂൾ കലോത്സവം: ഓഫ് സ്റ്റേജ് മത്സരങ്ങൾ നവംബർ 22 ന് ചാലക്കരയിൽ

മാഹി: പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിക്കുന്ന മയ്യഴി മേളം സ്കൂൾ കലോത്സവത്തിന്റെ ഓഫ് സ്റ്റേജ് മത്സരങ്ങൾ നവംബർ 22 ന്  ചാലക്കര പി എം ശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂളിൽ വെച്ച് നടക്കും. ഓഫ് സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം
22 ന് രാവിലെ 9 മണിക്ക് മാഹി വൈദ്യുതി വകുപ്പ് ജൂനിയർ എഞ്ചിനയറും യുവ ചിത്രകാരിയുമായ ആശ്രയ എസ് പ്രശാന്ത് നിർവ്വഹിക്കും.

പ്രീപ്രൈമറി തലം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള വിദ്യാർത്ഥികൾക്കയി കളറിംഗ്, ജലച്ഛായം, കഥാരചന, കവിതാ രചന,
ഉപന്യാസം (മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബിക്), കാർട്ടൂൺ, പ്രസംഗം (മലയാളം, ഇംഗ്ലീഷ്), എന്നി മത്സരങ്ങളാണ് നടക്കുക.
സ്റ്റേജിന മത്സരങ്ങൾ ഡിസംബർ 19, 20 തീയ്യതികളിൽ പള്ളൂർ കസ്തൂർബ ഗാന്ധി ഗവ.ഹൈസ്ക്കൂളിൽ വെച്ച് നടക്കുമെന്നും സംഘാടകർ അറിയിച്ചു.