ശ്രീകൃഷ്ണ ജയന്തി സംപ്തമ്പർ 4 ന് - ശോഭായാത്ര മാഹിയിൽ

മാഹി: ശ്രീകൃഷ്ണ ഭഗവാൻ്റെ ജന്മദിനമായ ശ്രീകൃഷ്ണ ജയന്തി ബാലഗോകുലം ബാലദിനമായി ആചരിക്കുകയാണ്.

കൃഷ്ണ രാധ വേഷധാരികൾ, ചെണ്ടമേളം, പാഞ്ചാരി മേളം, ഭജന സംഘങ്ങൾ, നയന മനോഹരമായ നിശ്ചല ദൃശ്യങ്ങൾ തുടങ്ങിയവയോടെ മാഹി നഗരത്തിൽ മഹാശോഭായാത്ര നടക്കും.

 ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റെ സന്ദേശം അറിയിച്ചുകൊണ്ട് ഈ മാസം 30 ന് മാഹി മേഖലയിലെ ക്ഷേത്രപരിസരങ്ങളിലും പ്രധാന കവലകളിലും പതാക ദിനം ആചരിക്കും

അഷ്ടമിരോഹിണി ദിവസമായ സംപ്തമ്പർ 4 ന് ബാലഗോകുലം മാഹി മണ്ഡലം സമിതിയുടെ ശോഭായാത്ര വൈകുന്നേരം 4 മണിക്ക് പരിമഠത്ത് നിന്ന് ആരംഭിച്ച് മാഹി പാലം, മാഹിമെയിൽ റോഡ്, മുൻസിപ്പാൽ ഓഫീസ് വഴി പാറക്കൽ അമ്പലപറമ്പിൽ സമാപിക്കും.

മാഹിമേഖലയുടെ വിവിധ സ്ഥലങ്ങളിൽ ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി ഉറിയടി ,ഗോപൂജ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു
കെ. പി. സുനീഷ് (ആഘോഷ പ്രമുഖ്)
സത്യൻ കുനിയിൽ (പ്രസിഡണ്ട)
വി.കെ. അശ്വതി, ഷിനിത്ത് (വൈസ് പ്രസി :)
വിജയൻ പൂവ്വച്ചേരി (സെക്രട്ടറി)
എം. സുരേഷ്, കെ . നിപീഷ് (ജോ:സിക്രട്ടറി)
കെ. സബിത്ത്(ഖജാൻജി) എന്നിവർ ഭാരവാഹികളായി 101 അംഗ ആഘോഷ സമിതി രൂപികരിച്ചു. രൂപീകരണ യോഗത്തിൽ അഡ്വ. ബി ഗോകുലൻ അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം കാര്യദർശി തിലകരാജ് ബാലദിനാഘോഷത്തെക്കുറിച്ച് സംസാരിച്ചു.