മാഹിയിൽ എ.ആർ.വി ഡ്രൈവിന് തുടക്കമായി

മാഹിയിൽ എ.ആർ.വി ഡ്രൈവിന് തുടക്കമായി

മാഹി: മാഹി മേഖലയിലെ തെരുവുനായ്ക്കൾക്കുള്ള എ.ആർ.വി (Animal Birth Control – Anti Rabies Vaccination) പ്രവർത്തനങ്ങൾക്ക് ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ തുടക്കമായി.
മാഹി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ മാഹി വെറ്ററിനറി സർജന്റെ ഏകോപനത്തോടെയാണ് വാക്സിനേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിലൂടെ പേവിഷബാധ തടയുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
പൊതുജനാരോഗ്യത്തിനും മൃഗക്ഷേമത്തിനും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ട് ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്ന് മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ അറിയിച്ചു.