സ്വാതന്ത്ര്യ സമര സേനാനി: മംഗലാട്ട് രാഘവൻ അനുസ്മരണം 20 ന്
മയ്യഴി വിമോചന സമര നേതാവും പത്ര പ്രവർത്തകനുമായ സ്വാതന്ത്ര്യ സമര സേനാനി മംഗലാട്ട് രാഘവൻ അനുസ്മരണം സപ്തംബർ 20 ന് ന്യൂമാഹി മലയാള കലാഗ്രാമത്തിൽ വെച്ച് നടക്കും. മലയാള കലാഗ്രാമത്തിലെ എം.ഗോവിന്ദൻ ഓഡിറ്റോറിയത്തിൽ 20 ന്
രാവിലെ 10 മണി അനുസ്മരണ സമ്മേളനം അഡ്വ.ടി.അശോക് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവർത്തകൻ എൻ.പി.ചെക്കുട്ടി അദ്ധ്യക്ഷത വഹിക്കും. മാധ്യമ പ്രവർത്തകൻ പി.പി.ശശീന്ദ്രൻ അനുസ്മരണ ഭാഷണം നടത്തും. ഭാവനയുടെ സാർവ്വലൗകികത എന്ന കവിതയെ ആസ്പദമാക്കി കല്പറ്റ നാരായണൻ സ്മാരക ഭാഷണം നടത്തും. വിജയരാഘവൻ ചേലിയ, മനയത്ത് ചന്ദ്രൻ, ഇ.കെ.ശ്രീനിവാസൻ, പി.കെ.സത്യാനന്ദൻ, വി.കെ.പ്രഭാകരൻ, അഡ്വ.റജിനാർക്ക്, അഡ്വ.വിനോദ് പയ്യട സംബന്ധിക്കും.