മാഹി വൈദ്യുതി വകുപ്പ്: പൊതുജന പരാതി പരിഹാര യോഗം 27, 28 തീയ്യതികളിൽ

വിജിലൻസ് ബോധവത്ക്കരണത്തിന്റെ ഭാഗമായി മാഹി വൈദ്യുതിവകുപ്പ് പൊതുജന പരാതി പരിഹാര യോഗങ്ങൾ ഒക്ടോബർ 27, 28 തീയ്യതികൾ സംഘടിപ്പിക്കുന്നു. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് അറിയിക്കുന്നതിനും അവയ്ക്ക് പരിഹാരം കാണുന്നതിനുമായി മാഹി വൈദ്യുതി ഓഫീസിൽ 27 നും പള്ളൂർ വൈദ്യുതി ഓഫീസിൽ 28 നും രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ നടക്കുമെന്ന് വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു.