സോമൻ മാഹിയുടെ അഞ്ചാമത്തെ ഗ്രന്ഥം ‘സ്വർഗ്ഗം’ 17ന് പ്രകാശനം ചെയ്യും ‘ശീതക്കാറ്റ്’ ഷോർട്ട് ഫിലിം പോസ്റ്ററും പ്രകാശനം ചെയ്യും

സോമൻ മാഹിയുടെ അഞ്ചാമത്തെ ഗ്രന്ഥം ‘സ്വർഗ്ഗം’ 17ന് പ്രകാശനം ചെയ്യും ‘ശീതക്കാറ്റ്’ ഷോർട്ട് ഫിലിം പോസ്റ്ററും പ്രകാശനം ചെയ്യും

മാഹി: സോമൻ മാഹിയുടെ അഞ്ചാമത്തെ ഗ്രന്ഥമായ ‘സ്വർഗ്ഗം’ എന്ന നാടകസമാഹാരത്തിന്റെ പ്രകാശനവും ‘ശീതക്കാറ്റ്’ എന്ന കഥയുടെ ഷോർട്ട് ഫിലിം പോസ്റ്റർ പ്രകാശനവും ഒക്ടോബർ 17ന് ശനിയാഴ്ച വൈകിട്ട് 3.30ന് മാഹി പ്രസ്സ് ക്ലബ്ബിൽ നടക്കും.
മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ പ്രകാശനച്ചടങ്ങ് നിർവഹിക്കും. ഇതുസംബന്ധിച്ച് മാഹി പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ എം.എ. കൃഷ്ണൻ, കാർട്ടൂണിസ്റ്റ് എം. അജയകുമാർ, രതി രവീന്ദ്രൻ, ഷോർട്ട് ഫിലിം സംവിധായകൻ അനീഷ് മടപ്പള്ളി, തിരക്കഥാകൃത്ത് കെ. സതീഷ് ബാബു എന്നിവർ പങ്കെടുത്തു.
സോമൻ മാഹിയുടെ സാഹിത്യയാത്രയിലെ അഞ്ചാമത്തെ ഗ്രന്ഥമാണ് ‘സ്വർഗ്ഗം’. അദ്ദേഹത്തിന്റെ ‘ശീതക്കാറ്റ്’ എന്ന കഥയെ ആസ്പദമാക്കിയാണ് ഹ്രസ്വചിത്രം ഒരുക്കുന്നത്.