ഓണാഘോഷം: മാഹിയിൽ ആഗസ്റ്റ് 24 മുതൽ 28 വരെ സ്കൂളുകൾക്ക് അവധി

ഓണാഘോഷത്തിന്റെ ഭാഗമായി മാഹി മേഖലയിലെ സ്കൂളുകൾക്ക് ആഗസ്റ്റ് 24 മുതൽ 28 വരെ അവധിയായിരിക്കും. പകരം മറ്റ് മൂന്ന് അവധി ദിവസങ്ങൾ പൂർണ്ണ പ്രവൃത്തി ദിവസമായിരിക്കുമെന്ന് സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ ഡി.മോഹൻകുമാർ അറിയിച്ചു.