*കായലവളപ്പിൽ അറത്തിൽ ഭഗവതി ക്ഷേത്രോത്സവം 28 ന് തുടങ്ങും*
പിണറായി :
പിണറായി ചേരിക്കൽ തുണ്ടിക്കണ്ടി കെട്ട് കായല വളപ്പിൽ അറത്തിൽ ഭഗവതി ക്ഷേത്രം തിറയുത്സവം 28 , 29 ശനി ,ഞായർ ദിവസങ്ങളിൽ നടക്കും .
27 ന് വൈകിട്ട് 4 മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര ഉത്രക്കുന്നത്ത് ശാക്തേയ സ്ഥാനത്ത് നിന്ന് ആരംഭിക്കും .
28 ന് രാവിലെ 7 മണിക്ക് ക്ഷേത്രപൂജാ ചടങ്ങുകളോടെ ചടങ്ങുകളാരംഭിക്കും .
നടതുറന്ന് അഭിഷേകം , മലർനിവേദ്യം , ഗണപതി ഹോമം , ഉഷപൂജ , ഉച്ചപൂജ എന്നിവയുണ്ടാകും . വൈകിട്ട് 4 മണിക്ക് കളിയാട്ടം കൊട്ടിപ്പാടലോടെ തുടങ്ങും .
6 മണിക്ക് ശാസ്തപ്പൻ വെള്ളാട്ടം , തുടർന്ന് ഭഗവതി , പശ്ചിയിൽ ഭഗവതി , കക്കറ ഭഗവതി , കേളൻകുളങ്ങര ഭഗവതി , വിഷ്ണുമൂർത്തി, കൊടിയില ഭഗവതി തോറ്റങ്ങൾ നടക്കും .
29 ന് (അർദ്ധരാത്രി ] അതിരാവിലെ ഒരു മണി : ഭൂതം ,
2 മണി : ഗുളികൻ ,
4 മണി : പാഴ്ചിയിൽ ഭഗവതി ,
9 മണി : ശാസ്തപ്പൻ ,
10 മണി : കക്കറ ഭഗവതി ,
11 മണി : കേളൻകുളങ്ങര ഭഗവതി ,
ഉച്ചക്ക്12 മണി : വിഷ്ണുമൂർത്തി ,
1.30 : അറത്തിൽ ഭഗവതിയുടെ തിരുമുടി നിവരൽ ,
ഗുരുതി സമർപ്പണം എന്നിവ നടക്കും .
28 ന് രാത്രിയും 29 ന് ഉച്ചക്കും പ്രസാദസദ്യയുണ്ടാവും.