*സർഗോത്സവം 25 ന്*

*സർഗോത്സവം 25 ന്*

കണ്ണൂർ : കണ്ണൂർ വടക്ക് ഉപജില്ല വിദ്യാരംഗം സർഗോത്സവം 25 ന് ബുധനാഴ്ച കാപ്പാട് കൃഷ്ണവിലാസം യു പി സ്‌കൂളിൽ നടക്കും . ഡിവിഷൻ കൗൺസിലർ എം റഫീഖിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ അഡ്വ . ടി. ഒ മോഹനൻ എം എൽ എ സർഗോത്സവം ഉദ്ഘാടനം ചെയ്യും . കവി വീരാൻകുട്ടി വിശിഷ്ടാതിഥിയായി പങ്കെടുക്കും . ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എൻ സുജിത്ത് പദ്ധതി വിശദീകരണം നടത്തും . ദേശീയ - സംസ്ഥാന പുരസ്കാരങ്ങൾ നേടിയ കെ.പി.സുനിൽകുമാർ മാസ്റ്ററെ ആദരിക്കും .

കെ.വി. മുരളീധരൻ പട്ടാനൂർ [ കാവ്യാലാപനം ] , 

വി ഇ കുഞ്ഞനന്തൻ

 [ കവിത രചന ],

എസ് പി മധുസൂദനൻ [ കഥ രചന ] ,

എം വിനോദ് കുമാർ [ ചിത്രരചന ] ,

കെ സുരേഷ് [പുസ്തകാസ്വാദനം ] ,

അഖിൽ ചിത്രൻ

 [നാടൻ പാട്ട് ] ,

വേണുദാസ് മൊകേരി [ അഭിനയം]

ശില്പശാലകൾ നയിക്കും .

പരിപാടികൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഉപജില്ല വിദ്യാരംഗം കോ ഓർഡിനേറ്റർ കെ വിജയശ്രീ ടീച്ചർ അറിയിച്ചു .