*സീതാലക്ഷ്മി ടീച്ചറെ മാഹി MLA ടി.അശോക് കുമാർ ആദരിച്ചു*
മാഹി : സുദീർഘമായ അധ്യാപന ജീവിതത്തിന് ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങുന്ന സീതാലക്ഷ്മി ടീച്ചർ 1993 നവംബറിലാണ് അധ്യാപനം ആരംഭിച്ചത്. 1997 ൽ TGT ആയി ഉസ്മാൻ സ്മാരക് ഗവൺമെൻ്റ് ഹൈസ്കൂളിൽ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചു.
2004 മുതൽ 2014 വരെ പത്ത് വർഷക്കാലം കസ്തൂർബാ ഗാന്ധി ഗവൺമെൻ്റ് ഹൈസ്കൂളിൽ ഹിന്ദി അധ്യാപികയായി സേവനമനുഷ്ഠിച്ച് നിരവധി വിദ്യാർഥികളെ നേരിൻ്റെ പാതയിലേക്ക് നയിച്ചു. 2014 മുതൽ സി.ഇ ഭരതൻ ഹയർ സെക്കൻഡറി സ്കൂളിലും 2019 ൽ മൂന്നു മാസക്കാലം വി.എൻ പി ഹയർ സെക്കൻ്ററി സ്കൂളിലും ടീച്ചർ അധ്യാപികയായി സേവനമനുഷ്ഠിച്ചു.
2019 ൽ ജവഹർലാൽ നെഹ്റു ഗവണ്മെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയായിരിക്കെ 2023 ൽ H.M Grade II ആയി അവറോത്ത് ഗവൺമെൻ്റ് മിഡിൽ സ്കൂളിൽ ചുമതലയേറ്റു. 2026 സപ്തംബർ ഒന്നിന് കസ്തൂർബ ഗാന്ധി ഗവൺമെൻ്റ് ഹൈ സ്കൂളിൻ്റെ പ്രധാനാധ്യാപികയായി ചുമതലയേറ്റു 2026 ഒക്ടോബർ 31 ന് ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങിയ ടീച്ചറേ മാഹി MLA ടി . അശോക് കുമാർ ആദരിച്ചു.