മെഡിക്കൽ ക്യാന്പ്‌ 8ന്‌

മെഡിക്കൽ ക്യാന്പ്‌ 8ന്‌

മയ്യഴി

കവിയുംസാംസ്‌കാരിക പ്രവർത്തകനുമായ രഘുവരൻ പള്ളൂർ അനുസ്‌മരണത്തോടനുബന്ധിച്ച്‌ കോയ്യോട്ടുതെരു ആലി ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിൽ 8ന്‌ സ‍ൗജന്യ മെഡിക്കൽ ക്യാന്പ്‌ സംഘടിപ്പിക്കുന്നു. ശ്രീനി എടക്ലോൺസ്‌ മൽഹാരി ഐ കെയർ കണ്ണാശുപത്രിയുടെയും മാഹി മെഡിക്കൽ ആന്റ്‌ ഡയഗ്‌നോസ്‌റ്റിക്‌ സെന്ററിന്റെയും സഹകരണത്തോടെ രാവിലെ 9.30 മുതൽ 12.30വരെയാണ്‌ ക്യാന്പ്‌. നേത്രരോഗ നിർണയത്തിനും ദന്ത പരിശോധനക്കും പ്രഷർ, ഷുഗർ പരിശോധനക്കും സ‍ൗകര്യമുണ്ട്‌. വിദഗ്‌ധ ഡോക്‌ടർമാർ പരിശോധിക്കും. രജിസ്‌ട്രേഷനും വിശദവിവരങ്ങൾക്കും 9946952320, 9746918164, 9846336964 നന്പറുകളിൽ ബന്ധപ്പെടുക.