*എക്സൽബിഷൻ - 2026: ശാസ്ത്രമേള നടത്തി*
മാഹി എക്സൽ പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ശാസ്ത്രമേളയായ എക്സൽബിഷൻ നടത്തി. ശാസ്ത്രമേളയിൽ അഴിക്കോട് ഗവ.സ്കൂൾ ഫിസിക്സ് അധ്യാപകനും കേരള സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവും ടീച്ചർ പ്രൊജക്റ്റ് വിന്നറുമായമായ ലിനുകുമാർ.എം.സി മുഖ്യാതിഥിയായി.
സ്കൂൾ പ്രിൻസിപ്പൽ സതി എം കുറുപ്പ് അധ്യക്ഷത വഹിച്ചു. വൈസ് ഹെഡ്ബോയ് സുരജ്.എസ്, പി.ടി.എ പ്രസിഡന്റ് കൃപേഷ്.കെ.വി, വൈസ് ഹെഡ്ഗേൾ ശ്രേയ ജിതേഷ് സംസാരിച്ചു.