*മയ്യഴി മേളം സീസൺ 7 സ്റ്റേജിതര മത്സരങ്ങൾക്ക് വർണ്ണാഭമായ തുടക്കമായി.*

*മയ്യഴി മേളം സീസൺ 7 സ്റ്റേജിതര മത്സരങ്ങൾക്ക് വർണ്ണാഭമായ തുടക്കമായി.*

ചാലക്കര പി. എം ശ്രീ ഉസ്മാൻ ഗവൺമെൻ്റ് ഹൈസ്കൂളിൽ നടന്ന വർണ്ണാഭമായ ചടങ്ങ് യുവ ചിത്രകാരിയും മാഹി ഇലക്ട്രിസിറ്റി വകുപ്പിൽ എഞ്ചിനിയറുമായ ആശ്രയ എസ് പ്രശാന്ത് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സത്യൻ കേളോത്ത് അധ്യക്ഷനായി.

കെ.കെ. രാജീവ്, പ്രധാനധ്യാപകൻ കെ.വി. മുരളീധരൻ എന്നിവർ സംസാരിച്ചു

ആനന്ദ് കുമാർ പറമ്പത്ത് സ്വാഗതവും കെ.വി. ഹരീന്ദ്രൻ നന്ദിയും പറഞ്ഞു

മാഹിമേഖലയിലെ പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഉള്ള വിദ്യാർഥികൾ പങ്കെടുക്കുന്ന കുട്ടികളുടെകളു മഹോത്സവമായ മയ്യഴിമേളം സംഘടിപ്പിക്കുന്നത് പള്ളൂർ പ്രിയദർശിനി യുവ കേന്ദ്രയാണ് .

സ്റ്റേജിതര മത്സരങ്ങളിൽ വിവിധ ഇനങ്ങളിലായി അഞ്ഞൂറോളം കുട്ടികൾ ഇന്നു പങ്കെടുത്തു