*ആൾ കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് കമ്മിറ്റി അസോസിയേഷൻ സംസ്ഥാന സമ്മേളനം 16 ന് ന്യൂ മാഹിയിൽ*

*ആൾ കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് കമ്മിറ്റി അസോസിയേഷൻ സംസ്ഥാന സമ്മേളനം 16 ന് ന്യൂ മാഹിയിൽ*

ആൾ കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് കമ്മിറ്റി അസോസിയേഷന്റെ 27-ാമത് സംസ്ഥാന സമ്മേളനം ആഗസ്റ്റ് 16 ന് രാവിലെ 9 മണിക്ക് ന്യൂ മാഹി മലയാള കലാഗ്രാമത്തിൽ ഹസിം കാറളിയാടൻ നഗറിൽ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. സെവൻസ് ഫുട്ബോൾ അസോസിയേഷനിൽ അഫിലേയ്റ്റ് ചെയ്ത‌് പ്രവർത്തിക്കുന്ന കേരളത്തിലെ 60 ൽപരം സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റുകൾ സംഘടിപ്പിക്കുന്നവരുടെ സംഘടനയെ പ്രതിനിധീകരിച്ച്, കേരളത്തിന്റെ വിവധ ജില്ല കമ്മിറ്റികളിൽ അഫിലിയേഷൻ എടുത്ത ക്ലബ്ബുകളിൽ നിന്ന് തിരഞ്ഞെടുത്ത ഇരുന്നോറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കു. സംസ്ഥാന സമ്മേളനത്തിൻ്റെ ഉദ്ഘാടനം വി.ശിവദാസൻ എം.പി. നിർവഹിക്കു. സംസ്ഥാന പ്രസിഡണ്ട് കെ.എം.ലെനിൻ അദ്ധ്യക്ഷത വഹിക്കും. തലശ്ശേരി എം.എൽ.എ. കാരായി രാജൻ മികച്ച ടൂർണമെന്റ് കമ്മിറ്റിക്കുള്ള ഉപഹാരസമർപ്പണവും, മാഹി എം.എൽ.എ. അഡ്വ: ടി അശോക് കുമാർ ജനപ്രിയ ടൂർണമെൻ്റ് കമ്മിറ്റിക്കുള്ള ഉപഹാരസമർപ്പണവും നിർവഹിക്കു. ഇൻഷൂറൻസ് പരിരക്ഷ പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ നിർവ്വഹിക്കു. മികച്ച ടൂർണ്ണമെൻ്റുകൾക്കുള്ള അവാർഡ് വിതരണം മലപ്പുറം അസി.കമാണ്ടന്റ്റ് ഓഫ് പോലീസ് MSP ഹബീബ് റഹ്മാൻ നിർവ്വഹിക്കും, സോവനീയർ പ്രകാശനം മുൻ സ്‌പീക്കർ എ.എൻ.ഷംസീർ നിർവഹിക്കും. ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അർജ്ജുൻ പവിത്രൻ ധനസഹായ വിതരണോദ്ഘാടനം നിർവ്വഹിക്കും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ.പി.സുനിൽ കുമാർ, ജനറൽ കൺവീനർ കെ.സി.നികിലേഷ്, ജയരാജ് അടിയേരി, വിനയൻ പുത്തലത്ത്, ബാലൻ.കെ.എം, ചന്ദ്രൻ ചേനോത്ത് എന്നിവർ പങ്കെടുത്തു.