ക്രിസ്മസ് - ന്യൂ ഇയർ ബംബർ ലോട്ടറി സമ്മാനത്തുക 25 കോടിയാക്കി ഉയർത്തി. രണ്ടാം സമ്മാനം ഒരു കോടി വീതം 24 പേർക്ക്.

 ക്രിസ്മസ് - ന്യൂ ഇയർ ബംബർ ലോട്ടറി സമ്മാനത്തുക 25 കോടിയാക്കി ഉയർത്തി. രണ്ടാം സമ്മാനം ഒരു കോടി വീതം 24 പേർക്ക്.

നവംബർ 28 മുതല്‍ ടിക്കറ്റ് വില്‍പന ആരംഭിക്കും. ടിക്കറ്റ് വില 400 ല്‍ നിന്ന് 450 രൂപയായും ഉയർത്തി.

2027 ഫെബ്രുവരി ഒന്നിനാണ് നറുക്കെടുപ്പ്. നേരത്തെ 20 കോടിയായിരുന്നു സമ്മാനത്തുകയാണ് ഇപ്പോള്‍ 25 കോടിയാക്കി ഉയർത്തിയത്. ഓണം ബംബറിന്‍റെ സമ്മാനത്തുക 30 കോടിയായി ഉയർ‌ത്തിയതിന് പിന്നാലെ ക്രിസ്മസ്-ന്യൂ ഇയർ ബംബർ ലോട്ടറി സമ്മാനത്തുകയും ഉയർത്തിയിരിക്കുന്നത്.

ടിക്കറ്റ് വിതരണത്തിനുള്ള പ്രാഥമിക ഒരുക്കങ്ങള്‍ ഏജൻസികള്‍ മുഖേന ആരംഭിച്ചിട്ടുണ്ട്. മുൻവർഷങ്ങളേക്കാള്‍ കൂടുതല്‍ ടിക്കറ്റുകള്‍ ഇത്തവണ വിറ്റഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.