*പു.ക.സ സംസ്ഥാന ഷോർട്ട് ഫിലിം മത്സരം ആഗസ്ത് 16 ന്*

*പു.ക.സ സംസ്ഥാന ഷോർട്ട് ഫിലിം മത്സരം ആഗസ്ത് 16 ന്*

പയ്യന്നൂര്‍: പു.ക.സ സംസ്ഥാന ഷോർട്ട് ഫിലിം മത്സരം ആഗസ്ത് 16 ന് ഞായറാഴ്ച രാവിലെ പത്ത് മണി മുതൽ പയ്യന്നൂർ എൻജിഒ യൂണിയൻ ഹാളിൽ (കോടതിക്ക് പിറകിൽ) നടക്കും.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും ലഭിച്ച 62 ഷോർട്ട് ഫിലിമുകളിൽ നിന്ന് പ്രാഥമിക ജൂറി തിരഞ്ഞെടുത്ത ഉള്ളറ(അഭിലാഷ് കാലിക്കടവ് ) കാത്തോളാം,

Echoes of Hope (സനീഷ് കരിപ്പാൽ ) wheels (ഉദയ് ബല്ലാൾഉപ്പള)

അന്തേ ( രജനി ഗണേഷ് കണ്ണൂർ) പങ്ക് (ശരത് ഇരിക്കൂർ) Night Saloon - (രാഹുൽ ശർമ്മ തൃശൂർ) Beyond the Nest (ജീവൻ ജിനേഷ് ) Black ( ബ്രിജേഷ് പ്രതാപ് ) അച്ഛൻ (നടരാജൻ പട്ടാമ്പി) Monday Blues (ഉണ്ണികൃഷ്ണൻ കൊല്ലം) ഈരം (ശ്രീജേഷ് ശ്രീധരൻ )    

മൗന സ്വപ്നങ്ങൾ- (സ്വരൂപ് വാരം)

റിഫ്ലക്ഷൻ (സിതിൻ എംടി ,കണ്ടങ്കാളി)

വൈറൽ ഫാദർ (രമേഷ് കുമാർ നിലമ്പൂർ) എന്നീ പതിനഞ്ച് സിനിമകളാണ് ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നത്.കൂടാതെ സാമൂഹ്യ ,ശാസ്ത്ര വിഷയങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ച ക്രയോൺസ്, ഹോഫൻ ദി ഹോപ്പ് , മദർഹുഡ് ,പുരുഷസമത്വം എന്നീ നാല് ഹ്രസ്വ ചിത്രങ്ങൾ പ്രത്യേകമായി പദർശിപ്പിക്കുന്നുമുണ്ട്.

സമ്മാനദാനം വൈകുന്നേരം 4 മണിക്ക് പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ അഡ്വ.സരിൻ ശശി നിർവഹിക്കും.