പുസ്തക പ്രകാശനം 13 ന്
അഴിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ മഹിജ തോട്ടത്തിൽ രചിച്ച കവിതാസമാഹാരം "വാടാമലർ " നവംബർ 13 ന് വൈകുന്നേരം 4 മണിക്ക് ഹിന്ദു ഐക്യവേദി പ്രസിഡണ്ട് വത്സൻ തില്ലങ്കേരി, BJP നോർത്ത് ജില്ലാ പ്രസിഡണ്ട് പ്രഫുൽ കൃഷ്ണന് നൽകി പ്രകാശനം ചെയ്യും.
അഴിയൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ലീല അധ്യക്ഷത വഹിക്കും. കഥാകൃത്ത് വത്സൻ നെല്ലിക്കോട് മുഖ്യാതിഥിയാകും. ഗാനരചയിതാവ് രഞ്ജി ഏറാമല പുസ്തകം പരിചയപ്പെടുത്തും.
എഴുത്തുകാരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായ ഹരികുമാർ കെ പി, പുരുഷു ചാലക്കര, പത്മലോചനൻ എം, സോമൻ മാഹി, മേഘനാഥൻ അഴിയൂർ, സി കെ രാജലക്ഷ്മി, പി എം അശോകൻ, പി ബാബുരാജ്, അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, പി ശ്രീധരൻ, ശ്രീധരൻ കൈപ്പാട്ടിൽ, കെ വി രാജൻ മാസ്റ്റർ, വി പി പ്രകാശൻ, കെ പി പ്രമോദ്, പ്രദീപ് ചോമ്പാല, മുബാസ് കല്ലേരി, സാലിം അഴിയൂർ, ഉൾപ്പെടെയുള്ള പ്രമുഖർ സംബന്ധിക്കും.
എഴുത്തുകാരി മഹിജ തോട്ടത്തിൽ മറുമൊഴി പറയും.
പിന്നണി ഗായിക വൈഷ്ണവി യുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന ചടങ്ങിൽ .ടി സി ജയശങ്കർ സ്വാഗതവും ശശിധരൻ തോട്ടത്തിൽ നന്ദിയും പ്രകാശിപ്പിക്കും.
വാർത്താ സമ്മേളനത്തിൽ മഹിജ തോട്ടത്തിൽ, രഞ്ചി ഏറാമല, ടി.സി. ജയശങ്കൾ,
ശശിധരൻ തോട്ടത്തിൽ സംബന്ധിച്ചു.