ജപ സ്‌കൂൾ ഓഫ് മ്യൂസിക് വാർഷികാഘോഷം 9 ന്
മാഹി: മടപ്പുള്ളി ജപ സ്‌കൂൾ ഓഫ് മ്യൂസിക് 33-ാം വാർഷികാഘോഷം മെയ് 9നു രാവിലെ 9 മുതൽ മാഹി കോ- ഓപ്പറേറ്റീവ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. സംഗീതജ്‌ഞൻ യു.ജയനും ശിഷ്യരും ചേർന്ന് ഒരുക്കുന്ന 12 മണിക്കൂർ സംഗീത യജ്‌ഞം ഉണ്ടാകും.
ത്യാഗരാജ പഞ്ചരത്ന കീർത്ത നാലാപനം, സംഗീത കച്ചേരി, സംഗീതാരാധന, വയലിൻ ഗ്രൂപ്പ്, സംഘ സങ്കീർത്തനം എന്നിവ നടക്കും.. വാർഷികാഘോഷം വൈകിട്ട് 5 ന് കാഞ്ഞങ്ങാട് രാമ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
കലൈമാമണി ചാലക്കര പുരുഷു മുഖ്യപ്രഭാഷണം നടത്തും. 6.30 ന് യു.ജയൻ മാസ്റ്റർ നൽകിയ ഈണത്തിൽ പി.ജയചന്ദ്രൻ, പി.ലീല എന്നിവർ ആലപിച്ച ഭക്തി ഗാനങ്ങളുടെഅവതരണവും ഗാനമേളയും അരങ്ങേറും,