കീഴന്തൂർ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ജൂൺ 7, 8 ന്

കീഴന്തൂർ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ജൂൺ 7, 8 ന്

കീഴന്തൂർ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ജൂൺ 7, 8 തീയതികളിൽ

മാഹി: ചാലക്കരയിലെ ശ്രീ കീഴന്തൂർ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ജൂൺ 7, 8 തീയതികളിൽ (ഞായർ, തിങ്കൾ) വിവിധ ചടങ്ങുകളോടെ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.
ജൂൺ 7 ഞായറാഴ്ച വൈകിട്ട് ഭഗവതിസേവ, സർപ്പബലി, അത്താഴപൂജ എന്നിവ നടക്കും. ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കും.
ജൂൺ 8 തിങ്കളാഴ്ച പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് അഭിഷേകം, മലർ നിവേദ്യം, മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, ഉദയാസ്തമന പൂജ, നവകം, പഞ്ചഗവ്യ കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ തുടങ്ങിയ ചടങ്ങുകൾ നടക്കും. വൈകിട്ട് ദീപാരാധന, നിറമാല, കടമേരി ഉണ്ണികൃഷ്ണ മാരാരും സംഘവും അവതരിപ്പിക്കുന്ന തായമ്പക എന്നിവയും അരങ്ങേറും.
ഭഗവതിസേവ, മഹാമൃത്യുഞ്ജയ ഹോമം, സർപ്പബലി, മഹാഗണപതി ഹോമം, ഉദയാസ്തമന പൂജ എന്നീ വഴിപാടുകൾ നടത്താൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രസീത് എടുക്കണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.