പുതുച്ചേരിയിൽ 7 ശനിയാഴ്ച്ചകൾ പ്രവൃത്തിദിനങ്ങൾ മാഹി മൂന്ന് ശനിയാഴ്ച്ചകൾ
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ എല്ലാത്തരം സ്കൂളുകളും 7 ശനിയാഴ്‌ചകളിൽ പ്രവർത്തിക്കുമെന്ന് സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ വി.ജി. ശിവഗാമി സർക്കുലർ പുറപ്പെടുവിച്ചു.
ചൂട് കാരണം അനുവദിച്ച അവധി ദിവസങ്ങൾ നികത്താൻ, സ്കൂളുകൾ പ്രവൃത്തി ദിവസങ്ങളായി 7 ശനിയാഴ്‌ചകളിൽ പ്രവർത്തിക്കും. ശനിയാഴ്ച പ്രവൃത്തി ദിവസങ്ങളുടെ വിശദാംശങ്ങൾ: 11.7.26, 1.8.28, 22.8.26, 5.9.26, 1.10.26, 14.11.26, 28.11.26. എല്ലാ സർക്കാർ, സർക്കാർ-എയ്ഡഡ്, സ്വകാര്യ സ്കൂളുകളും ഈ 7 ദിവസങ്ങളിൽ പ്രവർത്തിക്കും.
കൂടാതെ, ഉഷ്ണണതരംഗം കാരണം മാഹി മേഖലയിൽ 3 അധിക അവധി ദിവസങ്ങൾ അനുവദിച്ചതായും സർക്കുലറിൽ പറയുന്നുണ്ട്
മാഹി മേഖല 3 ശനിയാഴ്ച്ചകൾ പ്രവൃത്തിദിനങ്ങളായിരിക്കും