മാഹിയിൽ സൗജന്യ റേഷൻ അരി വിതരണം ഏപ്രിൽ 7 മുതൽ
മാഹി: പുതുച്ചേരി സർക്കാരിന്റെ സിവിൽ സപ്ലൈസ് & കൺസ്യൂമർ വകുപ്പിന്റെ നേതൃത്വത്തിൽ മയ്യഴി മേഖലയ്ക്ക് അനുവദിച്ച സെപ്റ്റംബർ 2025 മാസത്തെ സൗജന്യ റേഷൻ അരി വിതരണം ഏപ്രിൽ 7, 8 തീയതികളിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ചുവപ്പ് കാർഡുടമകൾക്ക് 20 കിലോയും മഞ്ഞ കാർഡുടമകൾക്ക് 10 കിലോയും വീതം അരിയാണ് നൽകുക. സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡുടമകൾക്ക് ഇത് ബാധകമല്ല. വിതരണം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ പുതുതായി പുനഃക്രമീകരിച്ച റേഷൻ കടകളിലൂടെ നടക്കും.
പുതിയ ക്രമീകരണപ്രകാരം FPS-1 മുതൽ FPS-8 വരെ റേഷൻ കടകളിൽ വിവിധ പഴയ കട നമ്പറുകൾ ഉൾപ്പെടുത്തി വിതരണം നടത്തും. മാഹി റെയിൽവേ സ്റ്റേഷൻ റോഡ്, മഞ്ചക്കൽ, ചാലക്കര, ചെമ്പ്ര, പള്ളൂർ, ഈസ്റ്റ് പള്ളൂർ, കൊയ്യോട്ടുതെരു, പന്തക്കൽ തുടങ്ങിയ സ്ഥലങ്ങളിലുള്ള റേഷൻ കടകളിൽ നിന്നാണ് വിതരണം.
കൂടുതൽ വിവരങ്ങൾക്ക് FPS-1, 2, 6, 7 എന്നിവയ്ക്ക് 7306899601 എന്ന നമ്പറിലും FPS-3, 4, 5, 8 എന്നിവയ്ക്ക് 9496602025 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.