ആസ്പയർ എക്സലൻസ് അവാർഡ്: അനുമോദനം ഇന്ന് പള്ളൂരിൽ (ജൂൺ 7 )
മാഹി: കോ-ഓപ്പറേറ്റീവ് കോളേജും പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയും ചേർന്ന് സംഘടിപ്പിക്കുന്ന ആസ്പയർ എക്സലൻസ് അവാർഡ്ദാന ചടങ്ങ് ഇന്ന് (ജൂൺ 7 ന് ) പള്ളൂരിൽ നടക്കും. പ്ലസ് ടു കേരള / സി.ബി.എസ്.ഇ പരീക്ഷയിൽ വിജയികളായ മാഹിയിലെയും സമീപ പ്രദേശത്തെയും വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പള്ളൂർ കോ-ഓപ്പറേറ്റീവ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചാണ് നടക്കുക. അനുമോദനവും ഉപഹാരസമർപ്പണവും ഇന്ന് (ജൂൺ 7 ന്) രാവിലെ 9.30 ന് മുൻ അഭ്യന്തരമന്ത്രി ഇ.വത്സരാജ് നിർവ്വഹിക്കുമെന്ന്
വാർത്താ സമ്മേളനത്തിൽ പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത്, കോളേജ് പ്രസിഡണ്ട് സജിത്ത് നാരായണൻ, പ്രിൻസിപ്പൽ ഡോ.സി.ജി.ലക്ഷ്മി ദേവി, കെ.കെ.വി.ഷഹീൽ എന്നിവർ അറിയിച്ചു.