പൂക്കോം ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രം കൊടിയേറ്റ് മഹോത്സവം 7 മുതൽ 14 വരെ നടക്കും

പാനൂർ : 
പൂക്കോം ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രം പ്രതിഷ്ഠാദിനവും കൊടിയേറ്റ മഹോത്സവവും ഏപ്രിൽ 7 മുതൽ 14 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ  അറിയിച്ചു. 7 ന് ഗണപതി ഹോമം ,ശുദ്ധിക്രിയകൾ, കലവറ നിറയ്ക്കൽ ഘോഷയാത്ര, പ്രാദേശിക കലാകാരന്മാർ ഒരുക്കുന്ന ആടാം പാടാം നമുക്ക് പാടാം  കലാവിരുന്ന് എന്നിവയുണ്ടാകും.ഘോഷയാത്ര പൂക്കോം അയ്യപ്പക്ഷേത്ര പരിസരത്തുനിന്ന് ആരംഭിക്കും. 8-ന് മൃത്യുഞ്ജയ ഹോമം,ആലച്ചേരി ഹരി കൃഷ്ണൻ നമ്പൂതിരിയുടെ ആധ്യാത്മിക പ്രഭാഷണം,  ഭഗവതിസേവ , സർപ്പബലി, സാംസ്കാരിക സമ്മേളനം സോളാർ വിളക്ക് സമർപ്പണം, ഭജനാഞ്ജലി എന്നിവ ഉണ്ടാകും.  സാംസ്കാരിക സമ്മേളനം സി. സദാനന്ദൻ മാസ്റ്റർ എം. പി. ഉദ്ഘാടനം ചെയ്യും. 9 ന് പ്രവീൺ പനോന്നേരി യുടെആധ്യാത്മിക പ്രഭാഷണം, അന്നദാനം,ആചാര്യ വരണം , കൊടിയേറ്റം എന്നിവ ഉണ്ടാകും. തെക്കിനിയെടുത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണിനമ്പൂതിരിപ്പാട് കൊടിയേറ്റ് കർമ്മം നിർവഹിക്കും. 10 ന് ശ്രീഭൂതബലി, കലശാ ഭിഷേകം, ആധ്യാത്മിക പ്രഭാഷണം, ഹരിനാമകീർത്തനം പാരായണം, കൈകൊട്ടി കളി, കലയാട്ടം, 11 ന് 10 മണി കലവറ നിറയ്ക്കൽ ഘോഷയാത്ര, 11 മണി സൈബർ ബോധവൽക്കരണ ക്ലാസ്, സഹസ്ര നീരാഞ്ജനം, 7.30 ന് മോഹിനിയാട്ട കച്ചേരി,12 ന് ബോധവൽക്കരണ ക്ലാസ്, പൈതൃക സദ്യ, ഇരട്ട തായമ്പക, വട്ടക്കുന്നം ഹരികൃഷ്ണൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തം, സംഗീത വിരുന്ന്, 13 ന് ആദ്ധ്യാത്മിക പ്രഭാഷണം, 6.30 ന് ചാക്യാർകൂത്ത്, 7-30 ന് പള്ളിവേട്ട, പറനിറയ്ക്കൽ,14 ന് ആറാട്ട് ബലി , ആറാട്ട്, കൊട്ടാരം ജയരാമൻ നമ്പൂതിരിയുടെ ആധ്യാത്മിക പ്രഭാഷണം, ഓട്ടൻതുള്ളൽ, കൊടിയിറക്കൽ, ആറാട്ട് സദ്യ എന്നിവ ഉണ്ടാകും. എല്ലാ ദിവസവും പ്രാതൽ, പ്രസാദ ഊട്ട് ഉണ്ടാകും. ക്ഷേത്ര കമ്മിറ്റി നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.
വാർത്താ സമ്മേളനത്തിൽ രാജീവ് ശ്രീപദം, കെ.പി.മുകുന്ദൻ,  കെ.പി. പ്രമോദ് കുമാർ, വി.പി. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.