ദേശീയപാത 66 ൽ കൂടുതൽ അണ്ടർ പാസുകൾ അനുവദിക്കണം: ഷാഫി പറമ്പിൽ എം.പി നിവേദനം നൽകി

ദേശീയപാത 66 ൽ കൂടുതൽ അണ്ടർ പാസുകൾ അനുവദിക്കണം: ഷാഫി പറമ്പിൽ എം.പി നിവേദനം നൽകി

അഴിയൂർ:
​നിർമ്മാണം പൂർത്തിയായി വരുന്ന ദേശീയപാതയിൽ, നേരത്തെ ഡി.പി.ആറിൽ നിർദ്ദേശിച്ചതിന് പുറമെ  അധിക അണ്ടർപാസുകൾ അനുവദിക്കാൻ കേന്ദ്ര മന്ത്രാലയം തയാറായതിനെ എം.പി  സ്വാഗതം ചെയ്തു. എന്നാൽ, ദേശീയപാത, ജനവാസ പ്രദേശങ്ങൾ വിഭജിച്ച് കടന്നുപോകുന്നതിനാൽ, ജനസാന്ദ്രതയും പ്രാദേശിക ഗതാഗതത്തിരക്കും കണക്കിലെടുത്ത് അടിയന്തരമായി കൂടുതൽ വാഹന അണ്ടർപാസുകളും ഓവർപാസുകളും ഫുട് ഓവർബ്രിഡ്ജുകളും അനുവദിക്കേണ്ടതുണ്ടെന്ന് എം.പി ആവശ്യപ്പെട്ടു.

​ചോമ്പാല ഫിഷിംഗ് ഹാർബർ റോഡ് ജംഗ്ഷനിൽ (മീത്തലെ മൂക്കാളി).മലബാറിലെ പ്രമുഖ മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവർത്തനവും പ്രദേശത്തെ സാമ്പത്തിക സ്രോതസ്സായ മത്സ്യ വ്യാപാരവും സ്കൂൾ-ആരാധനാലയ യാത്രകളും തടസ്സപ്പെടാതിരിക്കാൻ ഇവിടെ അണ്ടർപാസ് അനിവാര്യമാണ്.
 ചോളംവയൽ-പഴംകാവ് റോഡ് ജംഗ്ഷനിൽ (ചെയിനേജ് 199 + 159) പരമ്പരാഗത അണ്ടർപാസിന് സാങ്കേതിക തടസ്സമുള്ളതിനാൽ, ഫയർ ഫോഴ്സ് ഉൾപ്പെടെയുള്ള അടിയന്തര സ്വഭാവമുള്ള സേവനങ്ങൾ സുഗമമാക്കനും തടസ്സപ്പെട്ടതിരിക്കാനും ഓവർപാസ് നിർമിക്കണമെന്ന നിർദ്ദേശം  ഗൗരവമായി പരിഗണിക്കണം.

​മൂരാട് പാലത്തിന് സമീപമുള്ള പാലയാട്ട് നടയിൽ രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ജെ.എൻ.എം ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ സുരക്ഷ മുൻനിർത്തിയും മണിയൂർ, തോടന്നൂർ പഞ്ചായത്തുകളിലേക്കുള്ള യാത്ര സുഗമമാക്കാനും അണ്ടർപാസ് അനുവദിക്കണം.

 കെ.ടി ബസാറിൽ പ്രദേശവാസികളുടെ ഒറ്റപ്പെടൽ ഒഴിവാക്കാനും,  കൊയിലാണ്ടിക്ക് സമീപം അനേലയിൽ ജനങ്ങളുടെ ദീർഘകാല ആവശ്യ പരിഹാരത്തിനുമായി അണ്ടർപാസുകൾ അടിയന്തരമായി നിർമ്മിക്കണം.

 ജനകീയ പ്രക്ഷോഭം നടന്ന ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ വെത്തിലപ്പാറ ജംഗ്ഷനിൽ കാപ്പാട് ബീച്ചിലേക്കുള്ള വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഉപകാരപ്പെടുംവിധം അണ്ടർപാസ് അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.  

​ഇതോടൊപ്പം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ കാൽനടയാത്രക്കാർക് സഹായകരമായ ഫുട് ഓവർബ്രിഡ്ജുകൾ നിർമിക്കനാമെന്നുംഎം.പി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. 

ഈ പദ്ധതികൾക്ക് ഉടൻ സാങ്കേതിക അനുമതി നൽകി നിർമ്മാണം വേഗത്തിലാക്കാൻ കേന്ദ്രമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ  എം.പി അഭ്യർത്ഥിച്ചു.