കണ്ണൂരില്‍ വൻ കവര്‍ച്ച; അടച്ചിട്ട വീട്ടില്‍ നിന്ന് 62 പവൻ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
കണ്ണൂർ: അടച്ചിട്ട വീട്ടില്‍ നിന്ന് 62 പവൻ സ്വർണാഭരണങ്ങള്‍ കവർന്നു. കണ്ണൂർ കുറ്റൂരിലാണ് വൻ കവർച്ച നടന്നത്. പെരുന്നാള്‍ ആഘോഷത്തിനായി കുടുംബം പുറത്തുപോയ സമയത്തായിരുന്നു കവർച്ച.
ചൊവ്വാഴ്ച വീട്ടുകാർ തിരികെ എത്തിയതോടെയാണ് സ്വർണാഭരണങ്ങള്‍ നഷ്ടമായ വിവരം അറിയുന്നത്.
വീടിന്റെ പിൻവശത്തെ കിണറിനോട് ചേർന്ന വാതില്‍ തകർത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. അലമാരകള്‍ കുത്തിത്തുറന്നായിരുന്നു മോഷണം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.