സെന്റാക്ക് ഗവ.ക്വാട്ട: ബി.എസ്.സി നഴ്സിംഗ് പൊതു പ്രവേശന പരീക്ഷ ജൂലൈ 5 ലേക്ക് മാറ്റി

സെന്റാക്ക് ഗവ.ക്വാട്ട: ബി.എസ്.സി നഴ്സിംഗ് പൊതു പ്രവേശന പരീക്ഷ ജൂലൈ 5 ലേക്ക് മാറ്റി

സെന്റാക്ക് ഗവ.ക്വാട്ടയിലേക്ക് പുതുച്ചേരി ആരോഗ്യ വകുപ്പിന്റെ കിഴിലുള്ള നഴ്സസ് ബോർഡ് ജൂൺ 14 ന് നടത്തേണ്ടിയിരുന്ന ബി.എസ്.സി നഴ്സിംഗ് പൊതു പ്രവേശന പരീക്ഷ ജൂലൈ 5 ലേക്ക് മാറ്റിയതായി ഡയറക്ടർ ഡോ:എസ്.സെവൽ അറിയിച്ചു. ദേശീയ പരീക്ഷാ ഏജൻസി ഇന്ത്യയിലെ എല്ലാ മെഡിക്കൽ സ്ഥാപനങ്ങളിലെയും ബിരുദ മെഡിക്കൽ കോഴ്സുകളിലേക്കുള്ള നീറ്റ് പ്രവേശനത്തിന്റെ പുനഃപരീക്ഷ ജൂൺ 21 ന് നടത്താൻ തീരുമാനിച്ചതിനാലാണ്, ബി.എസ്‌.സി നഴ്‌സിംഗ് സെന്റാക്ക് സർക്കാർ ക്വാട്ട പ്രവേശനത്തിലേക്കുള്ള പൊതു പ്രവേശന പരീക്ഷ ജൂലൈ 5 ലേക്ക് മാറ്റിയതെന്ന് ഡയറക്ടർ ഡോ:എസ്.സെവൽ അറിയിച്ചു.