ഡി.കെ. ശിവകുമാർ ഏപ്രിൽ 5-ന് മാഹിയിൽ
മാഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കർണാടക ഉപമുഖ്യമന്ത്രിയും കെ.പി.സി.സി. അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ ഏപ്രിൽ 5-ന് മാഹിയിലെത്തും.
വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഐക്യ മതേതര പുരോഗമന സഖ്യത്തിന്റെ സ്ഥാനാർഥി രമേശ് പറമ്പത്തിന്റെ പ്രചാരണ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന പരിപാടികളിൽ പ്രവർത്തകരെയും വോട്ടർമാരെയും അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ദേശീയ തലത്തിലെ പ്രമുഖ നേതാവായ ഡി.കെ. ശിവകുമാറിന്റെ സന്ദർശനം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ ആവേശവും കരുത്തും പകരുമെന്ന് സഖ്യ നേതാക്കൾ വിലയിരുത്തി.