*48 വർഷങ്ങൾക്ക് ശേഷം ന്യൂ മാഹി എം എം ഹൈ സ്കൂൾ1978 ബാച്ച് പത്താം ക്ലാസ് പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മ "മധുരിക്കും ഓർമകളെ " എന്ന പരിപാടി സംഘടിപ്പിച്ചു* .
ഉത്തര മലബാറിലെ നൂറി ലധികം വർഷം പഴക്കമുള്ള ഏക വിദ്യാഭ്യാസ സ്ഥാപനമാണ് ന്യൂ മാഹിയിൽ പ്രവർത്തിക്കുന്ന എം എം ഹൈ സ്കൂൾ. 1978 SSLC ബാച്ചിലെ വിദ്യാർത്ഥികളിൽ ഒരാളായ എം.പി സലീമിന്റെ പരിമഠത്തെ വീട്ടിലാണ് "മധുരിക്കും ഓർമകളെ" എന്ന സംഗമം സംഘടിപ്പിച്ചത്. പങ്കെടുത്തവരിൽ പലരും ഉപ്പയും ഉപ്പൂപ്പയും അച്ഛനും വല്യച്ഛനൊക്കെ ആയെങ്കിലും എല്ലാം മറന്നു കൊണ്ട് പഴയ ക്ലാസിലെ വിദ്യാർഥികൾ ആയി മാറി. ഒരു പാട് പഴയ കാല സ്കൂൾ അനുഭവ കഥകളും, മറ്റു കുസൃതികൾ, സമര കഥകൾ ഒക്കെ അയവിറക്കിയത് മറക്കാനാവാത്ത അനുഭവമായി മാറി. അബ്ബാസ് മാളിയേക്കലിന്റെയും സുരേഷ് ബാബുവിന്റെയും സംഗീതത്തിൽ എം പീ സലീം, വട്ടോത് റഫീഖ്, ടി എം പി റഫീഖ്, ഫിറോസ് കിടരൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
കോഓർഡിനേറ്റർ എം പീ സലീം സ്വാഗതവും
മോഡറേറ്റർ സൈഫു ബി എച്. നന്ദിയും പറഞ്ഞു
എം പീ റഫീഖ്, വട്ടോത് റഫീഖ്, സാലിഹ് പി.കെ. വി, നജീബ് സി കെ, എന്നിവർ ആശംസകൾ അറിയിച്ചു
ആതിഥേയരായ എം.പി സലിമിനും കുടുംബത്തിനും എല്ലാ സഹപാഠികളും പ്രത്യേക നന്ദി അറിയിച്ചു.
പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും മനസ്സിൽ നിന്നും മായാത്ത ഓർമ്മയായി മധുരിക്കും ഓർമ്മകളെ എന്ന പരിപാടി മാറി.