അന്താരാഷ്ട്ര ചക്കദിനം: ജൂലൈ 4-ന് ചാലക്കുടിയിൽ ‘ചക്കക്കൂട്ടം’ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു.

അന്താരാഷ്ട്ര ചക്കദിനം: ജൂലൈ 4-ന് ചാലക്കുടിയിൽ ‘ചക്കക്കൂട്ടം’ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു.

ചാലക്കുടി: ആഗോള ചക്ക കൂട്ടായ്മയായ 'ചക്കക്കൂട്ടം' സംഘടനയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ചക്ക ദിനാഘോഷം 2026 ജൂലൈ 4 ശനിയാഴ്ച ചാലക്കുടി ബദൽ ജീവിത പഠന കേന്ദ്രത്തിൽ വെച്ച് നടക്കും. കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ പ്രചാരണം ഉറപ്പാക്കുക, കർഷകർക്കും സംരംഭകർക്കും പുതിയ അവസരങ്ങൾ ഒരുക്കുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.

കേരളത്തിൽ വൻതോതിൽ പാഴായിപ്പോകുന്ന ചക്കയെ ഫലപ്രദമായി വിനിയോഗിക്കാനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പ്രധാന ആകർഷണങ്ങൾ:

ചക്ക ഉൽപ്പന്ന പ്രദർശനം: ഇടി ചക്ക, മൂത്ത ചക്ക, പഴുത്ത ചക്ക എന്നിവയുടെ ചക്ക ചുള, ചക്ക കുരു, ചകിണി, ചക്ക മടൽ, ചക്ക മുള്ള് എന്നിവയിൽ നിന്നുണ്ടാക്കിയ വിവിധ ഉൽപ്പന്നങ്ങൾ രുചിക്കാനും, വിപണനവും പ്രദർശനവും ഉണ്ട്.


ആരോഗ്യ ബോധവൽക്കരണം: ടൈപ്പ്-2 പ്രമേഹ നിയന്ത്രണത്തിന് പച്ചച്ചക്കപ്പൊടി (Raw Jackfruit Flour) നൽകുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ചും , കാൻസർ ചികിത്സയായ കീമോ തെറാപ്പിയിൽ പ്ളേറ്റ് ലറ്റ് കുറയുന്നത് ഒഴിവാക്കാനും, വേദന കുറക്കാനും സമ്പൂർണ ചക്കപ്പൊടി ഉപയോഗിക്കുന്നത്, ഫാറ്റി ലിവർ, രക്തസമ്മർദ്ദം എന്നിവയെ നിയന്ത്രിക്കാനുള്ള കഴിവ്, എന്നീ ഗവേഷണ ഫലങ്ങളും, ഗ്രാമീണ തൊഴിൽ സാധ്യതകളും ചർച്ച ചെയ്യുന്നു.


പരിപാടിയിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കാർഷിക രംഗത്തെ വിദഗ്ദ്ധർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. ചക്കയെ സ്നേഹിക്കുന്ന എല്ലാവർക്കും ഈ പരിപാടിയിലേക്ക് പ്രവേശനം സൌജന്യമായിരിക്കും.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബദൽ ജീവിത പഠന കേന്ദ്രവു (94473 46309) മായോ ചക്കക്കൂട്ടം സംഘാടക സമിതിയുമായോ (87140 98430) ബന്ധപ്പെടുക.


Anil Jose

87140 98430