സി.എച്ച്. ഗംഗാധരൻ അനുസ്മരണം - സപ്തമ്പർ 30 ന്

സി.എച്ച്. ഗംഗാധരൻ അനുസ്മരണം - സപ്തമ്പർ 30 ന്

മയ്യഴിയുടെ ചരിത്രകാരനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സി.എച്ച്. ഗംഗാധരൻ്റെ ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി സൗഹൃദ സംഘം മാഹി 2026 സപ്തമ്പർ 30 ന് ബുധനാഴ്ച രാവിലെ 10.30 ന് അദ്ദേഹത്തെ അനുസ്മരിക്കുന്നു....

മാഹി സ്റ്റാച്യു കവലക്ക് സമീപം, ഫെഡറൽ ബേങ്കിന് മുൻവശത്ത് വെച്ച് ലളിതമായ ചടങ്ങുകളോടെ അനുസ്മരണം നടക്കും.

സി.എച്ചിനെ സ്നേഹിക്കുന്നവർ, അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ അനുസ്മരിക്കും.

സി.എച്ച്. ഗംഗാധരനുമായി അടുപ്പമുള്ളവർ, അദ്ദേഹത്തെ സ്നേഹിക്കുന്നവർ തുടങ്ങി എല്ലാവരെയും ചടങ്ങിലേക്ക് സാദരം ക്ഷണിക്കുന്നു....

സൗഹൃദ സംഘം, മാഹി.