മാഹിയിൽ സ്കൂളുകൾ തുറക്കുന്നത് ജൂൺ 4 ലക്ക് മാറ്റി

മാഹിയിൽ സ്കൂളുകൾ തുറക്കുന്നത് ജൂൺ 4 ലക്ക് മാറ്റി

പുതുച്ചേരിയിലെ സ്കൂളുകൾ തുറക്കുന്നത് ജൂൺ 4 ലേക്ക് മാറ്റിയതായി പുതുച്ചേരി വിദ്യാഭ്യാസ ഡയരക്ടർ
ഡി.മോഹൻ കുമാർ അറിയിച്ചു. കടുത്ത വേനൽച്ചൂടും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് സ്കൂളുകൾ തുറക്കുന്നത് നീട്ടിവെക്കാനുള്ള സർക്കാർ തീരുമാനം മുഖ്യമന്ത്രി എൻ.രംഗസാമി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതുച്ചേരി, കാരയ്ക്കൽ, മാഹി, യാനം എന്നീ മേഖലകളിലെ എല്ലാ സ്കൂളുകൾക്കും ഈ ഉത്തരവ് ബാധകമായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.