പുതുച്ചേരിയിൽ സർക്കാർ സ്കൂളുകൾ ജൂൺ 4-ന് തുറക്കും: മുഖ്യമന്ത്രി എൻ. രംഗസാമി
പുതുച്ചേരി: പുതുച്ചേരിയിലെ സർക്കാർ സ്കൂകൂളുകൾ വീണ്ടും തുറക്കുന്നത് ജൂൺ 4-ലേക്ക് മാറ്റിവച്ചതായി മുഖ്യമന്ത്രി എൻ. രംഗസാമി പ്രഖ്യാപിച്ചു. കടുത്ത വേനൽച്ചൂടും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്താണ് സ്‌കൂളുകൾ തുറക്കുന്നത് നീട്ടിവെക്കാൻ സർക്കാർ തീരുമാനിച്ചത്. നേരത്തെ നിശ്ചയിച്ചിരുന്ന തീയതിയിൽ നിന്നും മാറ്റം വരുത്തി, വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷിതത്വം മുൻനിർത്തിയാണ് ഈ നടപടിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. പുതുച്ചേരി, കാരയ്ക്കൽ, മാഹി, യാനം എന്നീ മേഖലകളിലെ എല്ലാ സർക്കാർ സ്‌കൂളുകൾക്കും ഈ ഉത്തരവ് ബാധകമായിരിക്കും.