കർഷക സംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായി 4ആം വർഷവും പൂകൃഷിക്ക് തൈ നട്ടു.
മാഹി: കർഷകസംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായ നാലാം വർഷവും പൂകൃഷിക്കായി തൈ നട്ടു. പരിപാടി കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം എം.സി. പവിത്രൻ ഉദ്ഘാടനം ചെയ്തു.
വില്ലേജ് കമ്മിറ്റി പ്രസിഡന്റ് മനോഷ് പുത്തലം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ടി. വിജീഷ് സ്വാഗതം പറഞ്ഞു. സിപിഐ(എം) മാഹി ലോക്കൽ സെക്രട്ടറി കെ.പി. നൗഷാദ്, റിട്ടയർഡ് കൃഷി ജോയിന്റ് ഡയറക്ടർ കെ.പി. ജയരാജൻ, സതീഷ് സി.എച്ച് എന്നിവർ സംസാരിച്ചു.
കർഷകസംഘം വില്ലേജ് കമ്മിറ്റി ട്രഷറർ രജിൽ ചെറുകല്ലായി നന്ദി രേഖപ്പെടുത്തി. പൂകൃഷി വ്യാപിപ്പിക്കുന്നതിന്റെയും കാർഷിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.