വായനാമാസാചരണം - വിവിധ പരിപാടികളുമായി ജന്‍വാണി 90.8 എഫ്.എം
പാനൂര്‍: National Reading Mission 2026 ന്റെ ഭാഗമായി CEMCA - New Delhi, P. N. Panicker Foundation, Community Radio Association എന്നിവയുമായി സഹകരിച്ച് ജന്‍വാണി 90.8 എഫ്.എം ജൂൺ 19 മുതൽ ജൂലൈ 19 വരെ ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് സ്റ്റേഷന്‍ ഡയറക്ടര്‍ നിര്‍മ്മല്‍ മയ്യഴി അറിയിച്ചു.
ഒരുമാസം നീളുന്ന വ്യത്യസ്ത പ്രോഗ്രാമുകളും മത്സരങ്ങളുമായി ശ്രോതാക്കള്‍ക്കിടയിലെത്തുന്ന ജന്‍വാണി പ്രവര്‍ത്തകര്‍ 'വരൂ, വായനയുടെ പുതിയ അദ്ധ്യായങ്ങള്‍ നമുക്കൊരുമിച്ച് രചിക്കാം..' എന്ന ടാഗ് ലൈനോടെയാണ് വിവിധ പദ്ധതികളാവിഷ്കരിച്ചിരിക്കുന്നത്.
അക്ഷരകൗതുകം റേഡിയോ പദപ്രശ്നം, പ്രക്ഷേപണപരിധിയിലെ പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വായനാ മത്സരം, സ്കൂള്‍ തല പ്രാഥമിക മത്സരത്തിനുശേഷം വിജയികളെ പങ്കെടുപ്പിച്ച് കൊണ്ട് Studio ക്വിസ്സ്, ശ്രോതാക്കള്‍ വായന കഴിഞ്ഞ പുസ്തകങ്ങള്‍ ജന്‍വാണിയിലേക്ക് അയച്ച് അവ അര്‍ഹമായ കൈകളിലെത്തിക്കുന്ന പുസ്തകക്കൈമാറ്റം, വായനാദിന സന്ദേശം, ജിംഗിളുകള്‍ തുടങ്ങി നൂതനമായ പ്രവര്‍ത്തനങ്ങളും ക്യാമ്പയിനുകളും ഇതിന്റെ ഭാഗമായി നടത്തും.