ന്യൂമാഹി ഗ്യാസ് ഹൗസ്: 35-ാം വാർഷികം ആഘോഷിച്ചു
ന്യൂ മാഹി എച്ച്.പി ഗ്യാസ് ഹൗസിന്റെ 35-ാം വാർഷികം വിവിധ പരിപാടികളോടെ ഗ്യാസ് ഹൗസിൽ ആഘോഷിച്ചു. ഗ്യാസ് ഹൗസ് എം.ഡി. ഒ.ടി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാനേജർ കെ.പ്രഭാകരൻ അധ്യക്ഷത വഹിച്ചു. കെ.പി.സവിതകുമാരി, രൂപേഷ് ബ്രഹ്മം സംസാരിച്ചു.
ചടങ്ങിൽ വെച്ച് 30 വർഷം പൂർത്തിയാക്കിയ ജീവനക്കാരായ എം.വിജയൻ, പി.പുഷ്പരാജ്, കെ.പ്രഭാകരൻ എന്നിവരെ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.