32-ാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്ത് മാഹിയിലെ 2 വിദ്യാർത്ഥികൾ ദേശീയ തലത്തിലേക്ക്
32-ാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്ത്മാഹിയിലെ 2 വിദ്യാർത്ഥികൾ ദേശീയ തലത്തിലേക്ക്
ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ നിന്നായി രണ്ട് വിദ്യാർത്ഥികളാണ് മാഹിയിൽ നിന്നും ദേശീയതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജൂനിയർ വിഭാഗത്തിൽ പള്ളൂർ കസ്തൂർബാ ഗാന്ധി ഗവൺമെന്റ് ഹൈസ്കൂളിലെ ഋതുപർണ വി.എസും സീനിയർ വിഭാഗത്തിൽ ജവഹർലാൽ നെഹ്റു ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ആരോൺ ടെനിസനും ദേശീയതല മത്സരത്തിലേക്ക് യോഗ്യത നേടി.
2027 ജനുവരിയിൽ ചത്തീസ്ഗഡിലെ റായിപൂറിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഈ വിദ്യാർത്ഥികൾ പങ്കെടുക്കും
കസ്തൂർബാ ഗാന്ധി ഗവണ്മെൻ്റ് ഹൈസ്കൂളിലെ ഷമീദ,ജവഹർലാൽ നെഹ്റു ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീപ്രിയ എന്നീ അധ്യാപകരാണ് വിദ്യാർത്ഥികളെ ഗൈഡ് ചെയ്തത്.