നവംബര്‍ 30 നകം രജിസ്‌ട്രേഷന്‍ പുതുക്കണo
കണ്ണൂർ: കേരള ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമ പ്രകാരം 2027 വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ബാക്കിയുള്ള സ്ഥാപനങ്ങള്‍ നവംബര്‍ 30 നകം പുതുക്കണം. അക്ഷയ കേന്ദ്രങ്ങള്‍, കോമണ്‍ സര്‍വ്വീസ് സെന്ററുകള്‍ എന്നിവ മുഖനയോ അല്ലെങ്കില്‍ തൊഴില്‍ വകുപ്പിന്റ www.lc.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന നേരിട്ടോ രജിസ്‌ട്രേഷന്‍ പുതുക്കാം.
രജിസ്‌ട്രേഷന്‍ എടുക്കാതിരിക്കുക, പുതുക്കാതിരിക്കുക കൂടാതെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക എന്നിവ 5,000/- രൂപ വീതം പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന തൊഴിലുടമകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സസ്‌മെന്റ്) ജി. ജയേഷ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന അസിസ്റ്റന്റ് ലേബര്‍ ഓഫീസ് നമ്പറുകളില്‍ ബന്ധപ്പെടുക.
കണ്ണൂര്‍ ഒന്നാം സര്‍ക്കിള്‍ - 8547655703,
രണ്ടാം സര്‍ക്കിള്‍ - 8547655716,
മൂന്നാം സര്‍ക്കിള്‍ - 8547655725,
തലശ്ശേരി ഒന്നാം സര്‍ക്കിള്‍ - 8547655731,
രണ്ടാം സര്‍ക്കിള്‍ - 8547655741,
തളിപ്പറമ്പ - 8547655768,
ഇരിട്ടി - 8547655760,
പയ്യന്നൂര്‍ - 8547655761.