പള്ളൂർ കുനിയിൽ ദേവസ്ഥാനം: നരസിംഹ ജയന്തി ആഘോഷം 29, 30 തീയ്യതികളിൽ

പള്ളൂർ കുനിയിൽ ദേവസ്ഥാനം: നരസിംഹ ജയന്തി ആഘോഷം 29, 30 തീയ്യതികളിൽ

വൈശാഖ പുണ്യ മാസത്തിലെ ശുക്ല പക്ഷ ചതുര്‍ദശി ദിനത്തോടനുബന്ധിച്ച് നരസിംഹ ജയന്തി ആഘോഷം പള്ളൂര്‍ ഇരട്ടപ്പിലാക്കൂല്‍ കുനിയില്‍ ദേവസ്ഥാനത്ത് ഏപ്രില്‍ 29, 30 തീയതികളില്‍ നടക്കും. 29 ന് വൈകുന്നേരം 6 മണിക്ക് നരസിംഹ ഹോമം നടക്കും. 30 ന് രാവിലെ 5 മണിക്ക് ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. 6 മണിക്ക് ആചാര്യന്‍ വിനീത് ഗുരുവായൂരിന്റെ കാര്‍മികതയില്‍ ഋഗ്വേദ സൂക്ത ജപവും നരസിംഹമൂര്‍ത്തിക്ക് കലശപൂജയും കലശാഭിഷേകവും നടക്കും. 8.30 ന് വിവേകാനന്ദ കേന്ദ്രം കോഓര്‍ഡിനേറ്റര്‍ രാധാദേവിയുടെ മുഖ്യ കാര്‍മികത്വത്തില്‍ മാതൃപൂജയും ഉണ്ടായിരിക്കും. വൈകുന്നേരം 6 മണിക്ക് സഹസ്രദീപം, 6.15 ന് ദീപാരാധനയും തുടർന്ന് നരസിംഹ മൂര്‍ത്തി വെള്ളാട്ടത്തോടെ ആഘോഷങ്ങള്‍ സമാപിക്കുമെന്ന്
മാതൃസമിതി പ്രസിഡന്റ് നീനു ദാസ്, ഷിനോജ് കുഞ്ഞിപ്പുര,  ഷാജി തൈപ്പറമ്പത്, പത്മനാഭന്‍ മാസ്റ്റര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.