ഭിന്നശേഷി വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ സെറിമണി 29 ന്
മാഹി : തണൽ വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്ററിന്റെ നേതൃത്വത്തിൽ അബുദാബി മാഹി വെൽഫെയർ അസോസിയേഷന്റെ സഹകരണത്തോടെ ദ്വിവത്സര തൊഴിൽ പരിശിലനം പൂർത്തിയാക്കിയ 12 വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ ചടങ്ങ് സംഘടിപ്പിക്കുന്നു.
ജൂലൈ 29-ന് കാലത്ത് 9.30 ന് ന്യൂമാഹി മലയാളകലാഗ്രാമത്തിലാണ് ഗ്രാജുവേഷൻ ചടങ്ങ് നടക്കുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എഞ്ചിനീയർ അബ്ദുറഹ്മാൻ വീരോളിയുടെ അദ്ധ്യക്ഷതയിൽ മാഹി എംഎൽഎ. അഡ്വ.ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ അഡ്വ. വി.പി.അബ്ദുൾ റഹ്‌മാൻ, റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ് മുഖ്യാതിഥികളായിരിക്കും.
18 മുതൽ 35 വയസ്സ് വരെയുള്ള ഭിന്നശേഷിക്കാരായ യുവതീയുവാക്കൾക്ക് നൽകി വന്ന ദ്വിവത്സര തൊഴിൽ പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകളും, ഉപഹാരങ്ങളുംനൽകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തൊഴിൽപരിശീലനം, വ്യക്തിത്വ വികസനം, തൊഴിൽ അവസരങ്ങൾ സ്വയംപര്യാപ്ത ജീവിതം എന്നിവലക്ഷ്യമിടുന്നവർക്ക്മാഹി സ്പോട്സ് ഗ്രൗണ്ടിന്നടുത്ത സെന്റർ ഫോർ സ്‌കിൽ ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയബിലിറ്റി കേന്ദ്രത്തിൽ പ്രവേശനംനേടാവുന്നതാണ്.
ഭിന്നശേഷിക്കാരായ യുവതീയുവാക്കളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും, അവർക്ക്സമൂഹത്തിൽ മാന്യമായ തൊഴിലും സ്വതന്ത്ര ജീവിതവും ഉറപ്പാക്കുന്നതിനുമാണ് ഈ സ്ഥാപനം പ്രവർത്തിച്ചുവരുന്നത്. മാഹി, തലശ്ശേരി എന്നിവിടങ്ങളിലെ വിവിധസ്ഥാപനങ്ങളുമായും പ്രമുഖ കമ്പനികളുമായും സഹകരിച്ച് വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ്, തൊഴിൽഅവസരങ്ങൾ
ജോലികണ്ടെത്തുന്നതിനുള്ള പിന്തുണ, തൊഴിൽ പരിശീലനാനന്തര ഫോളോ-അപ്പ് എന്നിവ ലഭ്യമാക്കി വരുന്നു. ഇതിന് പുറമെ മെഡിക്കൽ ക്യാമ്പുകൾ, ഫുഡ് ഫെസ്റ്റുകൾ,- ചെറുകിട കൃഷി പദ്ധതികൾ,
സ്വയംതൊഴിൽപരിശീലനം, പെരുമാറ്റപരിഷ്കരണ പരിപാടികൾ
ജീവിത നൈപുണ്യ വികസന പരിശീലനം, ഇൻഡസ്ട്രിയൽ വിസിറ്റുകൾ, ഇന്റേൺഷിപ്പ്പരിശീലനം, കമ്മ്യൂണിറ്റി അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ, എന്നിവ സംഘടിപ്പിച്ചു വരുന്നുണ്ട്. നഴ്സിംഗ് അസിസ്റ്റന്റ്
ഹോസ്പിറ്റൽ ഹെൽപ്പർ, കെയർടേക്കർ , ഹോം ക്ലീനിംഗ് , ക്ലീനിംഗ് ആൻഡ് ലോണ്ടറിംഗ്, സെയിൽസ് അസിസ്റ്റന്റ്,
ഫ്രണ്ട് ഓഫീസ്മാനേജ്മെന്റ്പേപ്പർബാഗ് നിർമ്മാണവും, വിപണനവും
ഓർണമെന്റ്നിർമ്മാണം, ബോട്ട്അലർട്ട്സംബന്ധമായ പരിശീലനം
ഡ്രോയിംഗ് & ക്രിയേറ്റീവ് ആർട്സ്, ചെറുകിട കൃഷി- സ്വയംതൊഴിൽ പരിശീലനം, കാറ്ററിംഗ്സംബന്ധമായ പരിശീലനംഎന്നിവയും അഭിരുചിക്കനുസൃതമായി നൽകി വരുന്നുണ്ട്.
ഓരോ മേഖലയിലും സിലബസ് അടിസ്ഥാനമാക്കിയുള്ള പ്രായോഗിക പരിശീലനമാണ് നൽകുന്നത്.
രണ്ട് വർഷത്തിനിടെ 42-ഓളംവിദ്യാർത്ഥികൾ ഈ കേന്ദ്രത്തിൽ പ്രവേശനംനേടിയിട്ടുണ്ട്. ഓരോവിദ്യാർത്ഥിയുടെയും പ്രായം, മാനസിക-ശാരീരിക അവസ്ഥ, താൽപര്യങ്ങൾ, പഠനശേഷി, തൊഴിൽ സാധ്യത എന്നിവ വിലയിരുത്തി വ്യക്തിഗത പരിശീലന പദ്ധതികളാണ് നടപ്പാക്കുന്നത്.ഈ പ്രവർത്തനങ്ങൾക്ക് രണ്ട് സ്പെഷ്യൽ എഡ്യൂക്കേറ്റർമാരും ഒരു സൈക്കോളജിസ്റ്റും നേതൃത്വം നൽകുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.