ബി.ജെ.പി.യുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം 28ന്

ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ്–സി.പിഎം. കൂട്ടുകെട്ടിന്റെയും പഞ്ചായത്ത് പ്രസിഡന്റിന്റെ ജനാധിപത്യവിരുദ്ധവും ഏകാധിപത്യപരവുമായ നടപടികളുടെയും പ്രതിഷേധാർഥം ബി.ജെ.പി. ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 28-ന് (ചൊവ്വാഴ്ച) പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും.
രാവിലെ 10.30-ന് കല്ലായി അങ്ങാടിയിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ പ്രകടനം ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് ഉദ്ഘാടനം ചെയ്ത് സംസാരിക്കും.
മുഴുവൻ ബി.ജെ.പി. പ്രവർത്തകരും അനുഭാവികളും കൃത്യസമയത്ത് പങ്കെടുത്ത് പ്രതിഷേധ പരിപാടി വിജയിപ്പിക്കണമെന്ന് ബി.ജെ.പി. ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.