ശിവരഞ്ജിനി കലാക്ഷേത്രം വാർഷികാഘോഷം 28 ന് തുടങ്ങും
മട്ടന്നൂർ :
ശിവരഞ്ജിനി കലാക്ഷേത്രം 11-ാം വാർഷികാഘോഷം 28 ന് ആരംഭിക്കും. തുടർന്ന് മെയ് 1 , 22 തീയ്യതികളിൽ വാർഷികാഘോഷത്തിൻ്റെ ഭാഗമായി അരങ്ങേറ്റം നടക്കും
28 ന് ചൊവ്വാഴ്ച മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യു. പി സ്കൂൾ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 2.30 ന് കരോക്കെ ഗാനമേളയോടെ കലാപരിപാടികൾ തുടങ്ങും . വൈകിട്ട് 6.30 മട്ടന്നൂർ പൊലീസ് ഇൻസ്പെക്ടർ ബിനു ആൻ്റണി വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. പുരസ്കാര വിതരണം , ആദരായനം , അനുമോദനം തുടങ്ങിയവ നടക്കും . ഈ വർഷത്തെ ശിവരഞ്‌ജിനി പുരസ്കാരം എ.വി. രത്നകുമാറിന് സമർപ്പിക്കും. എ മധുസൂദനൻ , സി.എച്ച് മോഹൻദാസ് , ബാബു വി സി എന്നിവർ പ്രസംഗിക്കും . വൈകിട്ട് 7 ന് പൊൻചിലങ്ക നൃത്തസന്ധ്യ അരങ്ങേറും .
മെയ് 1 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ മട്ടന്നൂർ മഹാദേവ ക്ഷേത്ര സന്നിധിയിൽ വയലിൻ , നൃത്ത വിദ്യാർത്ഥികളുടെ അരങ്ങേറ്റം നടക്കും .
22 ന് വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രം ഓഡിറ്റോറിയത്തിൽ സംഗീതം , നൃത്തം വിദ്യാർത്ഥികളുടെ അരങ്ങേറ്റം നടക്കും .