ഐ.അരവിന്ദൻ അനുസ്മരണം നാളെ (27/6/26) മാഹിയിൽ
മാഹി: ഐ.കെ.കുമാരൻ മാസ്റ്റർ സ്മാരക സൊസൈറ്റിയുടെ പ്രസിഡണ്ടും മയ്യഴിയിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലയിൽ നിസ്വാർത്ഥ സേവനത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച ധീരനായ നേതാവുമായിരുന്ന ഐ.അരവിന്ദന്റെ ആകസ്മികമായ വിയോഗത്തിൽ അനുശോചിച്ചു കൊണ്ട് മാഹിയിൽ നാളെ ( ജൂൺ 27 ന് ശനിയാഴ്ച) വൈകുന്നേരം 4 മണിക്ക് അനുസ്മരണ യോഗം നടത്തുന്നു. മാഹി സർവ്വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന അനുസ്മരണ യോഗത്തിൽ രാഷ്ട്രിയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുമെന്ന് ഐ.കെ.കുമാരൻ മാസ്റ്റർ സ്മാരക സൊസൈറ്റി ജനറൽ സിക്രട്ടറി സത്യൻ കേളോത്ത് അറിയിച്ചു.