ഗുരുമന്ദിരം: രജത ജൂബിലിയാഘോഷവും ഗുരു ജയന്തിയും 27, 28 തീയ്യതികളിൽ

ഇടയിൽ പീടിക ശ്രീനാരായണ ആദർശ പരിപാലന സംഘം ആൻ്റ് യൂത്ത് സെൻ്ററിന്റെ നേതൃത്വത്തിൽ ഗുരുമന്ദിരത്തിൻ്റെ രജത ജൂബിലി ആഘോഷവും ശ്രീനാരായണ ഗുരു ജയന്തി ആഘോഷവും ആഗസ്റ്റ് 27, 28 തീയ്യതികളിൽ ഗുരു മന്ദിരത്തിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 27/8/26 വൈകുന്നേരം നടക്കുന്ന സാംസ്ക്കാരിക സമ്മേളനം അഡ്വ.ടി.അശോക് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗുരുധർമ്മ പ്രചരണ സഭ മാതൃസമിതി വൈസ് പ്രസിഡൻ്റ് വസന്ത കുമാരി വേണുഗോപാൽ മുഖ്യഭാഷണം നടത്തും. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും വിവിധ മത്സരങ്ങളിൽ വിജയികളായവരെയും ഉപഹാരം നൽകി അനുമോദിക്കും. തുടർന്ന് വിവിധ കലാപരിപാടികളും മൈത്രി പിങ്ക് ഡാൻസ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങളും അരങ്ങേറും. 28 ന് രാവിലെ ഗുരുപൂജ, ഉച്ച 12 മണി മുതൽ സമൂഹ സദ്യയും ഉണ്ടാവും. വൈകുന്നേരം 7.30 ന് സോൾ ഓഫ് മ്യൂസിക്കിന്റെ ഗാനമേളയും ഉണ്ടായിരിക്കും. തിരുവോണ ദിനമായ ഇന്ന് പൂക്കള മത്സരവും നടന്നിരുന്നു.