നാട്യഗൃഹം: വാർഷികാഘോഷം ഏപ്രിൽ 25,26 തീയ്യതികളിൽ ചാലക്കരയിൽ

നാട്യഗൃഹം: വാർഷികാഘോഷം ഏപ്രിൽ 25,26 തീയ്യതികളിൽ ചാലക്കരയിൽ


ചാലക്കര നാട്യഗ്രഹം നൃത്തവിദ്യാലയത്തിന്റെ വാർഷികാഘോഷം ഏപ്രിൽ 25, 26 തീയ്യതികളിൽ നടക്കും.
ഏപ്രിൽ 25 ന് ഉച്ചയ്ക്ക് 3 മണിക്ക് ചാലക്കര റോയൽ കോംപ്ലക്സിൽ നടക്കുന്ന പരിപാടി ചലചിത്ര പിന്നണിഗായകൻ എം.മുസ്‌തഫ
ഉദ്ഘാടനം ചെയ്യും. തുടർന്ന് മ്യൂസിക്കൽ നൈറ്റ്, വയലിൻ ഫ്യൂഷൻ എന്നിവയുണ്ടാകും.
ഏപ്രിൽ 26 ന് ഉച്ചയ്ക്ക് 3 മണിക്ക് ചാലക്കര ഉസ്‌മാൻ ഗവ.ഹൈസ്‌കൂളിൽ നടക്കുന്ന പരിപാടി മാഹി റിജ്യണൽ അഡ്‌മിനിസ്ട്രേറ്റർ
അംഗിത് കുമാർ ഐ.എ.എസ്
ഉദ്ഘാടനം ചെയ്യും. വിശിഷ്ടാതിഥിയായി കലാമണ്ഡലം മഹേന്ദ്രൻ സംബന്ധിക്കും. തുടർന്ന്
നാട്യഗൃഹം നൃത്ത വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും വിജയകൾക്കുള്ള സമ്മാനദാനവും നടക്കും.