മാഹിയിലും ജൂലൈ 24-ന് വിദ്യാഭ്യാസ ബന്ദ്; എസ്.എഫ്.ഐ*

മാഹിയിലും ജൂലൈ 24-ന് വിദ്യാഭ്യാസ ബന്ദ്; എസ്.എഫ്.ഐ*

മാഹി:  കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കും നീറ്റ് (NEET) പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കുമെതിരെ ജൂലൈ 24-ന് രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദിന് സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ) ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി മാഹിയിലും വിദ്യാഭ്യാസ ബന്ദ് ബാധകമായിരിക്കുമെന്ന് എസ്.എഫ്.ഐ ഭാരവാഹികൾ അറിയിച്ചു.
NEET പരീക്ഷ അട്ടിമറിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കുക,
 നീറ്റ് പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബന്ദ് സംഘടിപ്പിക്കുന്നതെന്ന് സംഘടന അറിയിച്ചു.
ബന്ദിന്റെ ഭാഗമായി മാഹിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനങ്ങൾ,  സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർ വിദ്യാഭ്യാസ സംരക്ഷണ പോരാട്ടത്തിന്റെ ഭാഗമാകണമെന്ന് എസ്.എഫ്.ഐ അഭ്യർത്ഥിച്ചു.