*എ.പി. കുഞ്ഞിക്കണ്ണന്റെ പ്രതിമ മെയ് 2ന് അനാഛാദനം ചെയ്യും*

*എ.പി. കുഞ്ഞിക്കണ്ണന്റെ പ്രതിമ മെയ് 2ന് അനാഛാദനം ചെയ്യും*

ന്യൂമാഹി: മലയാള കലാഗ്രാമം സ്ഥാപകൻ എ.പി. കുഞ്ഞിക്കണ്ണന്റെ പൂർണകായ വെങ്കലപ്രതിമയുടെ അനാഛാദനവും കലാഗ്രാമത്തിന്റെ 32-ാം വാർഷികാഘോഷവും മെയ് 2ന് വിവിധ പരിപാടികളോടെ നടക്കും.

രാവിലെ 11 മണിക്ക് കലാഗ്രാമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിമ അനാവരണം ചെയ്യും. കേരള നിയമസഭാ സ്‌പീക്കർ അഡ്വ. എ.എൻ. ഷംസീർ അധ്യക്ഷത വഹിക്കും. വിഖ്യാത കഥാകാരൻ ടി. പത്മനാഭൻ വിശിഷ്ടാതിഥിയായിരിക്കും. ചിത്രകാരൻ കെ.കെ. മാരാർ അനുസ്മരണ പ്രഭാഷണം നടത്തും. ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ, കലാഗ്രാമം മാനേജിംഗ് ട്രസ്റ്റി എ. ബാലൻ എന്നിവർ പങ്കെടുക്കും. ചടങ്ങിൽ ശില്പി എൻ. മനോജ് കുമാറിനെ മുഖ്യമന്ത്രി ആദരിക്കും. സംഘാടക സമിതി ചെയർമാൻ ഡോ. എ.പി. ശ്രീധരൻ സ്വാഗതവും ജനറൽ കൺവീനർ അസീസ് മാഹി നന്ദിയും പറയും.

വൈകിട്ട് 3 മണിക്ക് നടക്കുന്ന 32-ാം വാർഷിക സമ്മേളനം അർജുൻ പവിത്രന്റെ അധ്യക്ഷതയിൽ കെ.കെ. മാരാർ ഉദ്ഘാടനം ചെയ്യും. ചാലക്കര പുരുഷു, അഡ്വ. എൻ.കെ. സജ്‌ന എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും. കലാഗ്രാമം അഡ്മിനിസ്ട്രേറ്റർ പി. ജയരാജൻ സ്വാഗതവും ഡോ. മോനിഷ യു നന്ദിയും പറയും.

തുടർന്ന് സംഗീതാമൃതം, വാദ്യവൃന്ദം, നാദഗീതം, നൃത്തസന്ധ്യ തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും. വാർഷികാഘോഷത്തോടനുബന്ധിച്ച് എം.വി. ദേവൻ ആർട്ട് ഗാലറിയിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നൊരുക്കുന്ന ചിത്രപ്രദർശനം രാവിലെ 9.30ന് മാനേജിംഗ് ട്രസ്റ്റി എ. ബാലൻ ഉദ്ഘാടനം ചെയ്യും.

പത്രസമ്മേളനത്തിൽ ഡോ. എ.പി. ശ്രീധരൻ, അർജുൻ പവിത്രൻ, പി. ജയരാജൻ, അസീസ് മാഹി, ചാലക്കര പുരുഷു, വൈ.എം. അനിൽകുമാർ, ഡോ. മോനിഷ യു എന്നിവർ പങ്കെടുത്തു.